മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില്‍ 64 ലക്ഷത്തിലധികം രൂപയുടെ സ്വർണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ശുചിമുറിയിലാണ് സ്വർണം കണ്ടെത്തിയത്. കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.പാസഞ്ചർ ടെർമിനല്‍ ബില്‍ഡിംഗിലെ എമിഗ്രേഷൻ കൗണ്ടറിനോട് ചേർന്നുള്ള ശുചിമുറിയിലെ മാലിന്യ ബോക്സില്‍ നിന്നാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം രണ്ടു കെട്ടുകളാക്കിയ നിലയിലായിരുന്നു.
1,020 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഷാർജയില്‍നിന്നു കണ്ണൂരിലെത്തിയ വിമാനത്തിലെ യാത്രക്കാർ പോയശേഷമാണ് സ്വർണം കണ്ടെത്തിയത്. ഈ വിമാനത്തിലെത്തിയ യാത്രക്കാരൻ കൊണ്ടുവന്ന സ്വർണം പിടികൂടുമെന്ന ഭയത്താല്‍ ഉപേക്ഷിച്ചതാകാമെന്നാണ് സംശയം.
കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തി സ്വർണം കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്വർണം കൊണ്ടുവന്ന യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല ഇതിനു മുമ്ബും നിരവധി തവണ കണ്ണൂർ വിമാനത്താവളത്തിലും വിമാനത്തിലും ഉപേക്ഷിച്ച നിലയില്‍ സ്വർണം കണ്ടെത്തിയിട്ടുണ്ട്.
Post a Comment