Join News @ Iritty Whats App Group

തലശ്ശേരിയിൽ മയക്കുമരുന്നുസംഘത്തിന്റെ ആക്രമണം: 3 പേര്‍ അറസ്‌റ്റില്‍



തലശേരി: മയക്കു മരുന്നു സംഘം മധ്യവയസ്‌കനെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന്‌ പേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തലശേരി ചാലില്‍ സ്വദേശി ചാക്കേരി വീട്ടില്‍ മടക്ക്‌ നസീര്‍(കെ.എന്‍. നസീര്‍), മാട പീടിക സ്വദേശി ജമീല മന്‍സിലില്‍ സിറാജ്‌, മുഴപ്പിലങ്ങാട്‌ സ്വദേശി തച്ചം കണ്ടി ഹൗനില്‍ ടി.കെ. സജീര്‍ എന്നിവരെയാണു തലശേരി എസ്‌.ഐ.എ.അഷറഫ്‌ എസ്‌.ഐ.അഖില്‍, സിവില്‍ പോലീസ്‌ ഉദ്യോഗസ്‌ഥന്‍ വിജേഷ്‌ എന്നിവര്‍ ചേര്‍ന്ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. സജീറിനെ ഇന്നലെ പുലര്‍ച്ചെ ഒളിസങ്കേതത്തില്‍നിന്നാണു പോലിസ്‌ പിടികൂടിയത്‌.
കടല്‍പ്പാല പരിസരത്ത്‌ ഉമട്ടാമ്പ്രത്തെ റഷീദിനെയാണ്‌ ആറോളം വരുന്ന സംഘം അക്രമിച്ചത്‌. സംഘം കുപ്പി ഗ്ലാസ്‌ ഉപയോഗിച്ച്‌ കുത്തുകയായിരുന്നു. സാരമായി പരുക്കേറ്റ റഷീദിനെ പരിയാരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിച്ചു. ശനിയാഴ്‌ച വൈകിട്ട്‌ 5.30നായിരുന്നു സംഭവം. കടല്‍ പാലം പരിസരം മയക്കുമരുന്ന്‌ സംഘത്തിന്റെ പ്രധാന താവളമായി മാറിയിരിക്കയാണ്‌. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ്‌ പോലിസ്‌ കേസെടുത്തിട്ടുള്ളത്‌.

Post a Comment

Previous Post Next Post
Join Our Whats App Group