പത്തനംതിട്ട: ഒന്നാം ക്ലാസുകാരിയായ പെണ്‍കുട്ടിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതിക്ക് 38 വര്‍ഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പോക്‌സോ കോടതി. തടിയൂര്‍, കടയാര്‍ കോട്ടപ്പള്ളിയില്‍ വീട്ടില്‍ തോമസ് മകന്‍ റെജി കെ തോമസ്(50) നാണ്
പത്തനം തിട്ട ഫാസ്റ്റ് ട്രാക് പോക്‌സോ ജഡ്ജ് ഡോണി തോമസ് വര്‍ഗീസ് ശിക്ഷ വിധിച്ചത്. സ്‌കൂളില്‍ നിന്നു മടങ്ങി വരും വഴി വീട്ടിലെത്തിക്കാം എന്നു പറഞ്ഞ് ഒട്ടോറിക്ഷയില്‍ കയറ്റി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ശിക്ഷ.
2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോയിപ്രം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ത്യന്‍ പീനല്‍ കോഡ് പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. കേസിന്റെ വിചാരണ തുടങ്ങിയ ശേഷം പലവിധ കാരണങ്ങളാല്‍ നീണ്ടുപോയ വിചാരണ കോടതിയിലെ ഏറ്റവും പഴക്കം ചെന്ന കേസിലാണ് പോക്‌സോ അതിവേഗ കോടതി ഇന്ന് വിധി പ്രസ്താവിച്ചിരിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ: ജയ്‌സണ്‍ മാത്യൂസ് ഹാജരായ കേസിന്റെ അന്വേഷണം നടത്തിയത് പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ബി അനിലാണ്.
Post a Comment