Join News @ Iritty Whats App Group

പാർട്ട്‌ ടൈം ജോലി യുവതിക്ക് നഷ്ടപ്പെട്ടത് 32 ലക്ഷം


കൂത്തുപറമ്പ് : പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്ബാദിക്കാമെന്ന് സമൂഹമാധ്യമത്തില്‍ സന്ദേശംകണ്ട് പണം നല്‍കിയ കൂത്തുപറമ്ബ് സ്വദേശിനിക്ക് 32.30 ലക്ഷം രൂപ നഷ്ടമായി.
നിക്ഷേപിക്കുന്ന തുകക്കനുസരിച്ച്‌ ഉയർന്ന ലാഭം തിരികെ ലഭിക്കുമെന്ന് ടെലഗ്രാം സന്ദേശത്തിലൂടെ വിശ്വസിപ്പിച്ചാണ് യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്. 

തുടക്കത്തില്‍ നല്‍കിയ ടാസ്കുകള്‍ പൂർത്തിയാക്കുമ്ബോള്‍ ചെറിയ ലാഭത്തോടുകൂടി പണം തിരികെ ലഭിക്കും. പിന്നീട് വൻ തുക ആവശ്യപ്പെടുകയും പണം നല്‍കിയാല്‍ പല കാരണങ്ങള്‍ പറഞ്ഞ് ലാഭമോ മുതലോ തിരികെ നല്‍കാതെ വഞ്ചിക്കുന്നതാണ് ഇത്തരക്കാരുടെ രീതി. 

മറ്റൊരു പരാതിയില്‍ ഫേസ്ബുക്കില്‍ കുർത്തയുടെ പരസ്യംകണ്ട് വാങ്ങുന്നതിനുവേണ്ടി പണം നല്‍കിയ താവക്കര സ്വദേശിനിക്ക് 2,880 രൂപ നഷ്ടമായി. പണം നല്‍കിയതിന് ശേഷം പണമോ വസ്ത്രമോ യുവതിക്ക് നല്‍കാതെ തട്ടിപ്പിന് ഇരയാക്കുകയായിരുന്നു. 

വാട്സ് ആപ് നമ്ബർ മാത്രമാണ് ബന്ധപ്പെടാൻ നല്‍കിയത്. സാധനം ആവശ്യപ്പെട്ട് ബന്ധപ്പെട്ടപ്പോള്‍ ആദ്യം സ്റ്റോക്ക് തീർന്നെന്ന് മറുപടി ലഭിച്ചെങ്കിലും പിന്നീട് പ്രതികരണമൊന്നും ഉണ്ടായില്ല. ഇതോടെ സൈബർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. 

ഇൻസ്റ്റഗ്രാമില്‍ വസ്ത്രത്തിന്റെ പരസ്യം കണ്ട് വാങ്ങുന്നതിന് വേണ്ടി പണം നല്‍കിയ ചൊക്ലി സ്വദേശിക്കും പണം നഷ്ടമായി. 1549 രൂപ നല്‍കിയതിന് ശേഷം വസ്ത്രമോ പണമോ നല്‍കാതെ പറ്റിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാം, ടെലിഗ്രാം, ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച്‌ ജാഗ്രത പുലർത്തണമെന്നും വ്യാജ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചു പണം നല്‍കരുതെന്നും പൊലീസ് പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 1930 എന്ന നമ്ബറില്‍ വിളിച്ച്‌ അറിയിക്കണം. www.cybercrime.gov.in എന്ന വെബ്സൈറ്റിലൂടെയും പരാതിപ്പെടാം.

Post a Comment

Previous Post Next Post
Join Our Whats App Group