രാജ്യത്ത് നരേന്ദ്ര മോദിയുടെ ഏകാധിപത്യമെന്ന് ഇന്ത്യാ സഖ്യം. മാർച്ച് 31 ന് ദില്ലി രാം ലീല മൈതാനിയിൽ മഹാറാലി നടത്തുമെന്നും ഇന്ത്യാ സഖ്യം നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ തകർക്കാൻ ശ്രമം നടക്കുകയാണ്. ജാർഖണ്ഡിലും ബിഹാറിലും അന്വേഷണ ഏജൻസികളെ ആയുധമാക്കുന്നു. വിഷയം കെജ്‍രിവാളിന്റെ മാത്രമല്ല, പ്രതിപക്ഷത്തെയാകെ തകർക്കുന്നുവെന്നും പറഞ്ഞുപഞ്ചാബ് മുഖ്യമന്ത്രിയെയും ഇഡി ലക്ഷ്യമിടുന്നു.ഇലക്ടറൽ ബോണ്ട് വഴി നേടിയ 8000 കോടിയുടെ അഴിമതി പുറത്തു വരാതിരിക്കാനാണ് ബിജെപി നീക്കമെന്നും വ്യക്തമാക്കി. ദില്ലിയിൽ നടത്തുന്ന മഹാ റാലി നരേന്ദ്ര മോദി സർക്കാരിന് എതിരായ മുന്നറിയിപ്പായി മാറുമെന്ന് ദില്ലി പി സി സി അധ്യക്ഷൻ അരവിന്ദർ സിങ് പറഞ്ഞു.എ എ പി മന്ത്രിമാരായ ഗോപാൽ റായ്, അദിഷി, ദില്ലി പി സി സി അധ്യക്ഷൻ അരവിന്ദർ സിങ്, എന്നിവർ പങ്കെടുത്തു.
രാജ്യത്ത് നരേന്ദ്ര മോദിയുടെ ഏകാധിപത്യം, മാർച്ച് 31 ന് മഹാറാലി പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം
News@Iritty
0
Post a Comment