കേരളത്തിലെത്തുന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. 2023ല്‍ രാജ്യത്തിനകത്തുനിന്നുള്ള 2,18,71,641 (2.18 കോടി) പേര്‍ കേരളം സന്ദര്‍ശിച്ചു. ഇത് രൂപീകരിച്ചതിനു ശേഷമുള്ള സര്‍വകാല റെക്കോര്‍ഡ് ആണെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി. 2022നെ അപേക്ഷിച്ച് ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ കഴിഞ്ഞ വര്‍ഷം 15.92 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2022ല്‍ 1.88 കോടി (1,88,67,414) ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെത്തിയത്.
കോവിഡിനു മുമ്പുള്ള കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവ് 2023ല്‍ 18.97 ശതമാനം വര്‍ധിച്ചു. ഏറ്റവും കൂടുതല്‍ ആഭ്യന്തര സഞ്ചാരികള്‍ എത്തിയത് എറണാകുളം ജില്ലയിലാണ്. ഇടുക്കി, തിരുവനന്തപുരം, വയനാട് ജില്ലകളില്‍ വലിയ മുന്നേറ്റമുണ്ടായി.
2022ല്‍ 3,45,549 വിദേശ സഞ്ചാരികളാണ് കേരളത്തില്‍ എത്തിയതെങ്കില്‍ 2023ല്‍ ഇത് 6,49,057 പേരായി വര്‍ധിച്ചു. വിദേശ സഞ്ചാരികളുടെ വരവില്‍ 87.83 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഇത് അടുത്തുതന്നെ കോവിഡിനു മുമ്പുള്ള സ്ഥിതിയിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും കൂടുതല്‍ വിദേശികള്‍ എത്തിയ ജില്ലയിലും ഒന്നാം സ്ഥാനത്ത് എറണാകുളമാണ്. 2023ല്‍ 2,79,904 വിദേശികളാണ് ജില്ലയിലെത്തിയത്. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളതെന്നും മന്ത്രി അറിയിച്ചു.
Post a Comment