Join News @ Iritty Whats App Group

ലോക്സഭ തെരഞ്ഞെടുപ്പ്; 195 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, മോദി വാരാണസിയിൽ മാത്രം, കേരളത്തിലെ 12 സീറ്റുകളിലാണ് ബിജെപി ആദ്യ ഘട്ടത്തില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്




ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ 195 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്ന് മാത്രമായിരിക്കും മത്സരിക്കുക. മോദി വാരാണസിയിൽ മൂന്നാം തവണയാണ് ജനവിധി തേടുന്നത്. 2019 ല്‍ വാരാണസിയില്‍ മാത്രമാണ് മോദി മത്സരിച്ചിരുന്നത്. എന്നാല്‍, ഇത്തവണ വാരണാസിക്ക് പുറമെ രണ്ടാമതൊരു സീറ്റില്‍ കൂടി മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തിലെ 12 സീറ്റുകളിലാണ് ബിജെപി ആദ്യ ഘട്ടത്തില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിൽ

1 തിരുവനന്തപുരം  : രാജീവ്‌ ചന്ദ്രശേഖർ
2 പാലക്കാട്‌              : സി കൃഷ്ണകുമാർ
3 പത്തനംതിട്ട.         : അനിൽ ആന്റണി
4. കോഴിക്കോട്        : എം ടി രമേശ്‌
5 പൊന്നാനി             : നിവേദിത സുബ്രഹ്മണ്യൻ
6 മലപ്പുറം                 : ഡോ: അബ്ദുസ്സലാം
7 തൃശ്ശൂർ.                  : സുരേഷ് ഗോപി
8 ആലപ്പുഴ.              : ശോഭ സുരേന്ദ്രൻ
9 ആറ്റിങ്ങൽ.          : വി മുരളീധരൻ
10 കണ്ണൂർ.              : സി രഘുനാഥ് 
11 വടകര.               : പ്രഫുൽ കൃഷ്ണ
12 കാസർഗോഡ്‌   : എം എൽ അശ്വനി

Post a Comment

Previous Post Next Post
Join Our Whats App Group