Join News @ Iritty Whats App Group

ഡല്‍ഹിയില്‍ 18 കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1,000 രൂപ; ബജറ്റ് പ്രഖ്യാപനവുമായി എഎപി സര്‍ക്കാര്‍


ന്യുഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബജറ്റ് പ്രഖ്യാപനവുമായി ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍. ഡല്‍ഹിയില്‍ 18 വയസ്് തികഞ്ഞ എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1,000 രൂപ വീതം സഹായം നല്‍കും. 2014-25 സാമ്പത്തിക വര്‍ഷം മുതലാണ് ഈ പദ്ധതി. മുഖ്യമന്ത്രി മഹിളാ സമ്മാന്‍ യോജന എന്നാണ് പദ്ധതിയുടെ പേര്.

ധനമന്ത്രി അതിഷിയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. 76,000 കോടി രൂപയുടെ ചെലവാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്്. രാമരാജ്യമെന്ന സ്വപ്‌നം യഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്നും അവര്‍ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group