തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബമ്പർ നറുക്കെടുത്ത് കഴിഞ്ഞു. SC 308797 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. പത്ത് കോടിയാണ് ഒന്നാം സമ്മാനം. കണ്ണൂർ പയ്യന്നൂരിൽ നിന്നും പി പി ദിനേശ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ 50 ലക്ഷം SA 177547 എന്ന നമ്പറിനാണ് ലഭിച്ചത്. എറണാകുളത്താണ് ഈ ടിക്കറ്റ് വിറ്റത്. നിലവിൽ ആരാകും പത്ത് കോടിയുടെ ഭാഗ്യശാലി എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കര. ഈ അവസരത്തിൽ 10 കോടിയിൽ എത്രയാകും ഭാഗ്യശാലിയ്ക്ക് ലഭിക്കുക എന്നറിയാനുള്ള ആകാംക്ഷയും ഏവർക്കും ഉണ്ട്.
ഭാഗ്യശാലിക്ക് 10 കോടിയും കിട്ടുമോ?
10 കോടിയിൽ 7,01,87,500 കോടി രൂപയാകും വിജയിക്ക് ലഭിക്കുക. 2,98,12,500 കോടി രൂപ നികുതി തുക കിഴിച്ചാണ് ഈ തുക ലഭിക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ടത് 7 കോടി രൂപ ലഭിച്ചാൽ ഒരിക്കലും അത് മുഴുവനും ജേതാവിന് ഉപയോഗിക്കാൻ സാധിക്കില്ല. അതിൽ കേന്ദ്ര സർക്കാരിന്റെ ആദായനികുതി കണക്ക് പ്രകാരം പത്ത് കോടി രൂപയ്‌ക്ക് സർ ചാർജായി 1,10,30,625 രൂപ അടയ്‌ക്കണം. ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സെസ് വകയിൽ 16,33,725 രൂപയും സമ്മാനം ജേതാവ് അടയ്‌ക്കണം. ശേഷം 5,75,23,150 രൂപയാകും ഒന്നാം സമ്മാനാർഹന് ലഭിക്കുക.
സർക്കാരിലേക്ക് എത്ര ?
36 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ സമ്മർ ബമ്പറിന്റേതായി അച്ചടിച്ചത്. ഇതിൽ 33,57,587 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. 2,42,413 എണ്ണം ടിക്കറ്റുകൾ ബാക്കിയും വന്നു. ഇത് പ്രകാരം വിറ്റുവരവിൽ 839,396,750 കോടി രൂപയാണ് ലഭിച്ചത് (83കോടിയോളം). ഇതുകൂടാതെ ടാക്സ് ഇനത്തിലും സർക്കാരിലേക്ക് വരുമാനം ലഭിക്കും. എന്നാൽ ഈ തുക മുഴുവനായും സർക്കാരിലേക്ക് എത്തില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുകയാണ് സർക്കാരിലേക്ക് പോകുന്നത്.
Post a Comment