Join News @ Iritty Whats App Group

പ്രായമായവര്‍ക്ക് വേണ്ടി വയനാട്ടിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിച്ച് മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് മെമ്പര്‍;മറ്റുളള മെമ്പര്‍ മാരില്‍ നിന്നും വ്യത്വസ്ഥമാവുകയാണ് ഷഫീന മുഹമ്മദ്




അയ്യപ്പന്‍കാവ്: മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് 2-ാം  വാര്‍ഡിലെ പ്രായമായവര്‍ക്ക് വേണ്ടി വാര്‍ഡ് മെമ്പര്‍ ഷഫീന മുഹമ്മദ്  ഉല്ലാസയാത്ര സംഘടിപ്പിച്ചു.പ്രായമയി വീട്ടില്‍ ഇരിക്കുന്ന ആളുകളുടെ മനസിനെ റീ ഫ്രഷ് ചെയ്യാനും,  സന്തോഷിപ്പിക്കാനും, പുതിയ കാഴ്ചകള്‍ കാണിക്കാനും വേണ്ടി വ്യത്വസ്ഥമായൊരു ഉല്ലാസയാത്രയാണ് മെമ്പര്‍ ഷഫീന മുഹമ്മദിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. പ്രകൃതിയുടെ പറുദീസയായ വയനാട്ടിലേക്കാണ് ഉല്ലാസ യാത്ര സംഘടിപ്പിച്ചത്. രാവിലെ  6 മണിക്ക് അയ്യപ്പന്‍കാവില്‍ നിന്ന്  പുറപ്പെട്ട യാത്ര 25 ഏക്കറില്‍ പരന്ന് കിടക്കുന്ന ആദിവാസി ഗോത്ര ഗ്രാമമായ എന്‍ ഊരു, പശ്ചിമഘട്ട മലനിരകളാൽ ചുറ്റപ്പെട്ട നിത്യഹരിത വനങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പൂക്കോട് തടാകം, കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം, വയനാടിന്‍റെ പച്ചപ്പ് നിറഞ്ഞ കുന്നുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന  കാരപ്പുഴ ഡാം തുടങ്ങിയ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ മനോഹരമായ കാഴ്ചകള്‍ കണ്ട് ആഹ്ളാദത്തോടെ ഉല്ലസിച്ച് രാത്രി 10 മണിയോടെ തിരിച്ചെത്തി. വാര്‍ഡിലെ വ്യത്വസ്ഥ ആശയത്തിലുളള എല്ലാ വിഭാഗം ആളുകളെയും ഒരുമിച്ചു നിര്‍ത്തി യാത്ര സംഘടിപ്പിച്ചത് മാതൃകപരമാണ്. വാര്‍ഡിലെ പ്രായമായ 50 ആളുകള്‍ പങ്കെടുത്ത ഉല്ലാസയാത്ര എല്ലാവര്‍ക്കും വ്യത്വസ്ഥമായ അനുഭവങ്ങളായിരുന്നു. ഇത്തരം വ്യത്വസ്തമായ പ്രവര്‍ത്തനങ്ങളും മാതൃക സേവന പ്രവര്‍ത്തനങ്ങളും, വികസനപ്രവര്‍ത്തനങ്ങളുമായി ജനങ്ങളുടെ മനസ്സില്‍ ഇടം പിടിച്ചിരിക്കുകയാണ് അയ്യപ്പന്‍കാവിലെ മെമ്പര്‍ ഷഫീന മുഹമ്മദ്.

Post a Comment

Previous Post Next Post
Join Our Whats App Group