Join News @ Iritty Whats App Group

വയനാട്ടിലെ കാട്ടാന ആക്രമണം; റേഡിയോ കോളർ വിവരങ്ങൾ നൽകാൻ തയ്യാറായില്ല: കർണാടക വനംവകുപ്പിന് ഗുരുതര വീഴ്ച

മാനന്തവാടിയിലെ കാട്ടാന ആക്രമണത്തിന് വഴിതെളിയിച്ചത് കർണാടക വനംവകുപ്പിന്റെ വീഴ്ച. ആനയുടെ സഞ്ചാരം സംബന്ധിച്ച വിവര കൈമാറ്റത്തിൽ കർണാടകട വനംവകുപ്പിന് വീഴ്ച സംഭവിച്ചു. റേഡിയോ കോളർ വിവരങ്ങൾ കേരളം ആവശ്യപ്പെട്ടിട്ടും നൽകാൻ തയ്യാറായില്ലെന്ന് ആരോപണം.

ആനയുടെ സഞ്ചാരപാത സംബന്ധിച്ച ഫ്രീക്വൻസി കർണാടകയോട് ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന് കേരള വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അജീഷ് കൊല്ലപ്പെട്ടെന്ന വിവരം കർണാടകയ്ക്ക് കൈമാറിയശേഷമാണ് ഫീക്വൻസി നൽകിയത്. കോയമ്പത്തൂരിൽ നിന്ന് റിസീവർ എത്തിച്ചാണ് ആനയെ നിരീക്ഷിക്കാൻ സൗകര്യമൊരുക്കിയത്.

തണ്ണീർ കൊമ്പന്റെ റേഡിയോ കോളർ വിവരങ്ങൾ ആദ്യ ഘട്ടത്തിൽ ലഭിച്ച സമയത്ത് അതിനൊപ്പം ഈ ആനയുടെ സഞ്ചാരപാതയിൽ മഖ്‌ന എന്ന ആനയും ഉണ്ടായിരുന്നതായി വിവരം നൽകിയിരുന്നു. അജീഷിനെ ആന ആക്രമിക്കുമ്പോൾ ബേഗൂർ റേഞ്ചിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നു. ആനയെ ഇന്ന് മയക്കുവെടിവെച്ച് പിടികൂടും. തുടർന്ന് മുത്തങ്ങയിലേക്ക് മാറ്റാനാണ് തീരുമാനം.

Post a Comment

Previous Post Next Post
Join Our Whats App Group