Join News @ Iritty Whats App Group

ഇരിട്ടി നഗരത്തിലെ പ്രചാരണ ബോർഡുകൾ നീക്കണം


ഇരിട്ടി : നഗരത്തിൽ ഗതാഗതത്തിനും
സുഗമമായ യാത്രയ്ക്കും തടസ്സമാകുന്ന നിലയിൽ നിലനിൽക്കുന്ന എല്ലാ ബോർഡുകളും പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്ന തരത്തിലുള്ള വസ്തുക്കൾ ഉപയോഗിച്ചുള്ള പ്രചാരണ സാമഗ്രികളും പൊതു സ്ഥലത്തുനിന്നും മാറ്റണമെന്ന ഹൈക്കോടതിയുടെ വിധി കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇവ ഉടൻ നീക്കംചെയ്യണമെന്ന് ഇരിട്ടി നഗരസഭാ സെക്രട്ടറി അറിയിച്ചു.

ഇതോടൊപ്പം നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന പ്ലാസ്റ്റിക് നിർമിത വസ്തുക്കളിൽ നിർമിച്ച ബോർഡുകളും രാഷ്ട്രീയപ്പാർട്ടികളും മറ്റും സ്ഥാപിച്ച ബോർഡുകൾ പരിപാടികൾ കഴിഞ്ഞിട്ടും എടുത്തുമാറ്റാത്ത ബോർഡുകളും ഉടൻ നീക്കം ചെയ്യണം.

അല്ലാത്തപക്ഷം നഗരസഭ നിയമനടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.


Post a Comment

Previous Post Next Post
Join Our Whats App Group