Join News @ Iritty Whats App Group

മട്ടന്നൂർ കയനിയിൽ കാറിടിച്ച നാലു വയസുകാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു


ട്ടന്നൂർ: ഉമ്മയോടൊപ്പം ഓട്ടോയില്‍നിന്ന് ഇറങ്ങി റോഡിലേക്ക് ഓടിയ നാല് വയസുകാരെ കാറിടിച്ചെങ്കിലും നിസാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
കയനി സ്കൂളിന് സമീപത്തെ വീടിന് മുന്നില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. 

കയനിയിലെ പി.കെ. ഹൗസില്‍ ഷമീറിന്‍റെ മകൻ മുഹമ്മദ് അബാനാണ് അപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. കയനിയിലെ വീടിനു സമീപം ഉമ്മയോടൊപ്പം ഓട്ടോയില്‍ വന്നിറങ്ങിയ കുട്ടി ഓട്ടോയുടെ പിറകിലൂടെ റോഡിലേക്ക് ഓടുകയായിരുന്നു. ഇതിനിടെ മണക്കായി ഭാഗത്തുനിന്നും വരികയായിരുന്നു കാറിടിച്ച്‌ തെറിച്ച്‌ കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. അബാന്‍റെ കാലിന്‍റെ മുട്ടിന് ചെറിയ പരിക്കുണ്ട്. 

ഉമ്മ റഫീനയും ബന്ധുവും ഓട്ടോ ചാർജ് നല്‍കുന്നതിനിടെയാണ് കുട്ടി റോഡിലേക്ക് ഇറങ്ങി ഓടിയത്. അപകടം നടന്ന സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. രക്ഷിതാക്കളുടെ അശ്രദ്ധയാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group