കഴിഞ്ഞ തവണ പരീക്ഷണാടിസ്ഥാനത്തില്‍ കനാലിലേക്ക് വെള്ളമൊഴുക്കിയപ്പോള്‍ 13 .5 കിലോമീറ്റർ വെള്ളം എത്താൻ ഒരാഴ്ചയോളം എടുത്തിരുന്ന സ്ഥാനത്ത് ഇത്തവണ ആദ്യ ദിനം തന്നെ 24 മണിക്കൂർ കൊണ്ട് 15 കിലോമീറ്റർ എങ്കിലും വെള്ളമെത്തിക്കാൻ കഴിയും എന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ.എന്നാല്‍ എല്ലാ പ്രതീക്ഷകളും മറികടന്നുകൊണ്ടുള്ള ജലപ്രവാഹമാണ് ഇപ്പോള്‍ ആദ്യ ദിനത്തില്‍ ഉണ്ടായിരിക്കുന്നത്.
ആദ്യ ആറു മണിക്കൂറില്‍ തന്നെ ജലമൊഴുക്ക് പത്ത് കിലോമീറ്റർ പിന്നിട്ടുകഴിഞ്ഞു. പഴശ്ശി പദ്ധതി മുതല്‍ പറശ്ശിനിക്കടവ് നീർപ്പാലം വരെയുള്ള 46.5 കിലോമീറ്റർ വെള്ളം എത്തുന്നതിന് കുറഞ്ഞത് ഏഴ് ദിവസമെങ്കിലും എടുക്കുമെന്ന കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് വ്യാഴാഴ്ച രാവിലെയോടെ 25 കിലോമീറ്ററെങ്കിലും പിന്നിടുകയും മൂന്ന് ദിവസം കൊണ്ട് പറശ്ശിനിക്കടവ് നീർപ്പാലം എന്ന ലക്ഷ്യസ്ഥാനത്ത് എത്തും എന്നതാണ് കണക്കാക്കുന്നത്.
ഏറ്റവും ഒടുവിലായി 16 വർഷം മുമ്ബ് 2008ല്‍ മെയിൻ കനാല്‍ വഴി വെളളം ഒഴുക്കിയപ്പോള്‍ പറശ്ശിനിക്കടവ് നിർപ്പാലം വരെ എത്താൻ ഏഴ് ദിവസം വേണ്ടി വന്നിരുന്നു. ഇതോടൊപ്പം മാഹി ഉപ കനാല്‍ വഴി പാത്തിപ്പാലം വരെയുള്ള 16 കിലോമീറ്ററും വ്യാഴാഴ്ചയോടെ പിന്നിടും എന്നാണ് കണക്കാക്കുന്നത്.
പഴശ്ശി ജലസേചന വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ എസ്.കെ. രമേശൻ, എക്‌സിക്യൂട്ടിവ് എൻജിനീയർ ജയരാജൻ കാണിയേരി, അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ കെ. സന്തോഷ്, അസി. എൻജിനീയർമാരായ എസ്. സിയാദ്, പി.വി. മഞ്ജുള, പ്രൊജക്റ്റ് ഡിവിഷൻ കണ്ണൂർ, സബ് ഡിവിഷൻ, സെക്ഷൻ ഓഫീസുകളില്‍ നിന്നുള്ള മുഴുവൻ ജീവനക്കാരും ഇരിട്ടി നഗരസഭ അംഗം എം. ബഷീർ എന്നിവരും ജലമൊഴുക്കല്‍ പരിപാടിയില്‍ പങ്കെടുത്തു.
Post a Comment