Join News @ Iritty Whats App Group

മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആസ്പത്രിയിൽ പേ വാർഡ് ഉദ്ഘാടനം ഇന്ന്


പറശ്ശിനി | ഇ കെ നായനാർ സ്മാരക ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രിയിൽ പുതുതായി കെ എച്ച് ആർ ഡബ്ല്യു എസ് പേവാർഡ്‌ സജ്ജമായി. ബുധനാഴ്ച രാവിലെ ഒൻപതിന് എം വി ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പുതിയ കാഷ്വാലിറ്റി കെട്ടിടം ശിലാസ്ഥാപനവും പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തും. ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷത വഹിക്കും. കളക്ടർ അരുൺ കെ വിജയൻ മുഖ്യാതിഥിയാകും.

3.76 കോടി രൂപ ചെലവിൽ 32 മുറികളോട് കൂടി നിർമിച്ച പേവാർഡിൽ 100 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. പ്ലാൻ ഫണ്ടിൽ നിന്നും അഞ്ച് കോടി രൂപയാണ് പുതിയ കാഷ്വാലിറ്റി കെട്ടിടത്തിനായി വകയിരുത്തിയത്.

പ്ലാൻ ഫണ്ടിൽനിന്നും 1.39 കോടി രൂപ ചെലവിൽ 400 കെ വി ട്രാൻസ്‌ഫോർമർ, തുണി ഉണക്കാനുള്ള ഷെഡ്, അഗ്‌നിസുരക്ഷാ സംവിധാനത്തിന്റെ ഓവർ ഹെഡ്, അണ്ടർ ഗ്രൗണ്ട് വാട്ടർ ടാങ്ക്, പവർ ലോൺട്രി വൈദ്യുതീകരണം, സിസിടിവി സംവിധാനം, കുടിവെള്ള സംഭരണി, മിന്നൽ രക്ഷാചാലകം എന്നിവയുടെ പ്രവൃത്തിയും പൂർത്തീകരിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group