Join News @ Iritty Whats App Group

പതിനായിരങ്ങളെ സാക്ഷായാക്കിസമരാഗ്നിക്ക് ഉജ്ജ്വല തുടക്കം


കാസർഗോഡ്: ഭാഷാസംസ്കാരങ്ങളുടെ സംഗമഭൂമിയിൽ നിന്ന് ജനസാഗരം സാക്ഷി യാക്കി കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ നയിക്കുന്ന സമരാഗ്നിയാത്ര കാസർകോട് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി ഉൽഘാടനം ചെയ്തു.ജില്ലയുടെ നാനാ ഭാഗത്ത് നിന്ന് എത്തിച്ചേർന്ന പരശ്ശതം പ്രവർത്തകർ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫാസിസ്റ്റ് നയങ്ങൾക്കും, വിലക്കയറ്റം അഴിമതി, ധൂർത്ത് ,ക്രമസമാധാന തകർച്ച എന്നിവക്കുമെതിരെ നടത്തുന്ന യാത്ര ചരിത്രത്തിൻ്റെ തങ്കലിപിയിൽ ഇടം നേടുന്ന വിധത്തിലുള്ളതായിരുന്നു ഉൽഘാടന സമ്മേളനം 'ജനാധിപത്യവിരുദ്ധ നിലപാടുകളിൽ വിയോജിപ്പുള്ള ബുദ്ധിജീവികളടക്കം യാത്ര ഉൽഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വഞ്ചനയിൽ കുടുങ്ങി ജീവിതം ഹോമിക്കപ്പെട്ട സാധാരണക്കാരാണ് സമരാഗ്നിയെ യാത്രയയക്കാൻ ചുട്ടുപൊള്ളുന്ന വെയിലിനെ പോകും വകവെക്കാതെ ഉൽഘാടന ചടങ്കിൽ സാക്ഷികളായി

Post a Comment

Previous Post Next Post
Join Our Whats App Group