Join News @ Iritty Whats App Group

കാലചക്രം തിരിയുകയാണ്; ബിജെപി ആലോചിച്ചാൽ നല്ലത് നാളെ നിങ്ങള്‍ ഇരിക്കുന്നിടത് ഞങ്ങൾ വരും- അരവിന്ദ് ​കെജ്രിവാള്‍

കേന്ദ്രം അവരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.


കേന്ദ്രത്തിന്റെ അവഗണനക്കെതിരെ കേരളം ദില്ലിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരവേദിയില്‍ പിന്തുണയുമായി ആം ആദ്മി നേതാക്കള്‍. പ്രതിപക്ഷ പാർട്ടികളാണ് 70 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്നത്. കേന്ദ്രം അവരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. കേന്ദ്രം ഇവരെ ഭാരതത്തിലെ ജനങ്ങൾ ആയാണോ കാണുന്നത്.സംസ്ഥാന വിഹിതം കിട്ടാൻ ചെറിയ കാര്യങ്ങൾക്കും സുപ്രീം കോടതിയിൽ പോകേണ്ട ഗതികേടാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഇംഗ്ലീഷുകാർ പോലും ഇത്രയും പണം ജനങ്ങളിൽ നിന്നും കൊള്ളയകാലചക്രം തിരിയുകയാണ്, ബിജെപി ആലോചിച്ചാൽ നല്ലത്, നാളെ നിങ്ങള്‍ ഇരിക്കുന്നിടത് ഞങ്ങൾ വരും, അഹങ്കരിക്കരുതെന്നുംടിച്ചിട്ടില്ല . നാട്ടിൽ എങ്ങനെ വികസനം നടക്കും. കേന്ദ്രം അർഹത പെട്ടത് നൽകിയില്ലെങ്കിൽ പിന്നെ എങ്ങനെ സംസ്ഥാനം പ്രവർത്തിക്കും .ഞങ്ങൾ ഒന്നും കുടുംബത്തിലേക്ക് കൊണ്ടുപോകാൻ അല്ല ഇത് ചോദിക്കുന്നത്. വിചാരണ കൂടാതെ ആളുകളെ ജെയിലിൽ അടയ്ക്കാൻ ഇഡിയെ ഉപയോഗിക്കുന്നു, ഇത് നീതി നിഷേധമാണ് .ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തു, കുറ്റം എന്തെന്ന് ആർക്കും അറിയില്ല .നാളെ കെജ്രിവാളും, പിണറായിയും അറസ്റ്റ് ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാകും.കാലചക്രം തിരിയുകയാണ്, ബിജെപി ആലോചിച്ചാൽ നല്ലത്, നാളെ നിങ്ങള്‍ ഇരിക്കുന്നിടത് ഞങ്ങൾ വരും, അഹങ്കരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post
Join Our Whats App Group