Join News @ Iritty Whats App Group

പൗരത്വ നിയമഭേദഗതി കേരളത്തില്‍ നടപ്പാക്കില്ല; ഇപ്പോള്‍ നടക്കുന്നത് പ്രാകൃതകാലത്തേക്ക് നാടിനെ നയിക്കാനുള്ള ശ്രമങ്ങളെന്ന് മുഖ്യമന്ത്രി

പൗരത്വ നിയമഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ നിയമഭേദഗതി ഉടന്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം നാം കേട്ടുകൊണ്ടിരിക്കുകയാണ്.

അത് നടപ്പാക്കില്ലെന്ന് ദേഭഗതി വന്ന ഉടന്‍ പ്രഖ്യാപിച്ച സര്‍ക്കാരാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരെന്ന് അദേഹം പറഞ്ഞു. ഇപ്പോഴും അവിടെ തന്നെയാണ് നില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അധികാരവും പൗരോഹിത്യവും ചേര്‍ന്നാല്‍ രാജ്യത്ത് ഉണ്ടാകാവുന്ന ദുരന്തഫലങ്ങള്‍ എന്തൊക്കെയാണെന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ നമ്മുടെ ചരിത്രത്തിലുണ്ട്. ആ പ്രാകൃതകാലത്തേക്ക് നാടിനെ നയിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനെതിരെ തുറന്ന് എഴുതാന്‍, സധൈര്യം പ്രതികരിക്കാന്‍ അപൂര്‍വം ചില മാധ്യമങ്ങള്‍ മാത്രമാണ് തയ്യാറാകുന്നതെന്നും അദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group