Join News @ Iritty Whats App Group

സാമൂഹ്യമാദ്ധ്യമങ്ങളില്‍ വൈറലായി തെയ്യത്തെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍; തെറ്റായ പ്രചരണമെന്ന് ക്ഷേത്ര കമ്മിറ്റി


തില്ലങ്കേരി: തില്ലങ്കേരിയില്‍ തെയ്യം കെട്ടിയ ആളെ സംഘം ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വൈറലായി.
പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കെട്ടിയാടിയ കൈതചാമുണ്ഡി തെയ്യത്തിന് ഇടയിലാണ് സംഭവം. ബുധനാഴ്ച വൈകിട്ടാണ് തെയ്യം കെട്ടിയാടിയത്. തെയ്യത്തെ കണ്ട് ഭയന്നോടിയ കുട്ടിക്ക് വീണ് പരിക്കേറ്റത് നാട്ടുകാരെ പ്രകോപിപ്പിച്ചെന്നാണ് പറയുന്നത്.

കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് തിരിച്ചുവരുന്ന തെയ്യം ആളുകളെ പിന്തുടർന്ന് ഭയപ്പെടുത്തുന്ന ആചാരമുണ്ട്. മർദ്ദനത്തിനിടയില്‍ നിന്ന് സംഘാടകർ തെയ്യം കെട്ടിയ ആളെ രക്ഷിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് വൈറലായത്. തുടർന്ന് പൊലീസും ഉത്സവ കമ്മിറ്റിക്കാരും ചേർന്ന് രംഗം ശാന്തമാക്കി ചടങ്ങുകള്‍ പൂർത്തീകരിക്കുകയായിരുന്നു. സംഭവത്തില്‍ ആരും പൊലീസില്‍ പരാതി നല്കിയിട്ടില്ല.

അതേസമയം

പ്രചരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് പ്രചരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. കൈത മുറിക്കാനായി തെയ്യം ക്ഷേത്രത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് ഭയന്നോടി തിക്കിലും തിരക്കിലുംപെട്ട് ഒരു കുട്ടിക്ക് പരിക്കേറ്റിരുന്നു. കുട്ടിയുടെ ബന്ധുക്കള്‍ ബഹളം വയ്ക്കുകയും ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ തെയ്യത്തെ വട്ടംപിടിച്ച്‌ ആള്‍ക്കൂട്ടത്തില്‍ നിന്നും പുറത്തേക്ക് എത്തിക്കുകയും ചെയ്യുകയായിരുന്നു. ചടങ്ങുകളുടെ അവസാന ഭാഗത്ത് തെയ്യത്തെ എടുത്ത് കൊണ്ടുപോകുന്ന വീഡിയോ എഡിറ്റ് ചെയ്താണ് വ്യാജ ദൃശ്യമുണ്ടാക്കി ചിലർ പ്രചരിപ്പിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാർത്താസമ്മേളനത്തില്‍ കോലധാരി മുകേഷ് പണിക്കർ, ക്ഷേത്രം ഭാരവാഹി കെ. നാരായണൻ, സി. ബിജു, സി.വി.എസ് വിജേഷ്, പി. ഷോബിൻ ദാസ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group