മുൻ കേന്ദ്ര മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഇ അഹമ്മദ് അനുസ്മരണ സംഗമം മുസ്ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ഇരിട്ടി സി.എച്ച് സൗധത്തിൽ വെച്ച് നടക്കും.
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വക്കറ്റ് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യും.
മുസ്ലിം ലീഗ് കണ്ണൂർ ജില്ല സെക്രട്ടറി
അൻസാരി തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും.
മുസ്ലിം ലീഗ് മുതിർന്ന പ്രവർത്തകരെ ആദരിക്കൽ മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി നിർവഹിക്കും.
ചടങ്ങിൽ ഹജ്ജ് സേവന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ചവർക്കുള്ള ആദരവും സംഘടിപ്പിക്കും.
മുസ്ലിം ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡണ്ട് എം എം മജീദ്, ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ , ജില്ലാ പ്രവർത്തകസമിതി അംഗങ്ങളായ എം കെ മുഹമ്മദ് ,സി അബ്ദുല്ല, എംപി അബ്ദുറഹിമാൻ, എം.കെ.ഹാരിസ് പ്രസംഗിക്കും .
മുസ്ലിം ലീഗ് ഇരിട്ടി ടൗൺ പ്രസിഡൻറ് തറാൽ ഈസ അധ്യക്ഷത വഹിക്കും.
ജനറൽ സെക്രട്ടറി എൻ.കെ. ഷറഫുദ്ധീൻ സ്വാഗതവും കെ.പി ജാസർ നന്ദിയും പറയും.
Post a Comment