Join News @ Iritty Whats App Group

വ്യാജ വെബ്‍സൈറ്റ് വഴി വായ്പയ്ക്ക് അപേക്ഷിച്ചു; യുവതിക്ക് പണം നഷ്ടമായി


ണ്ണൂർ: വ്യാജ വെബ്സൈറ്റ് വഴി വായ്പയ്ക്ക് അപേക്ഷിച്ച ചൊക്ലി സ്വദേശിയായ യുവതിക്ക് 10,000 രൂപ നഷ്ടമായി. പ്രോസസിങ് ഫീസ് എന്ന വ്യാജേനയാണ് തട്ടിപ്പുകാർ പണം കൈക്കലാക്കിയത്.

ഓണ്‍ലൈനായി 10,000 രൂപ കൈപ്പറ്റുകയും പിന്നീട് വായ്പ അനുവദിക്കുകയോ കൈപ്പറ്റിയ പണം തിരികെ നല്‍കുകയോ ചെയ്യാതെ വഞ്ചിക്കുകയായിരുന്നു.

കണ്ണൂർ താണ സ്വദേശിയും പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. അനധികൃത ലോണ്‍ ആപ്പിലൂടെ വായ്പയെടുത്ത് തുക മുഴുവനായും തിരിച്ചടച്ചിട്ടും ഭീഷണിയുണ്ടായതിനാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

നിരവധി വ്യാജ വെബ്സൈറ്റുകള്‍ വഴിയും ലോണ്‍ ആപ്പ് വഴിയും ചെറിയ പലിശനിരക്കില്‍ വായ്പ അനുവദിക്കാമെന്നും ലോണ്‍ പാസായിട്ടുണ്ടെന്നും മറ്റും വിശ്വസിപ്പിച്ച്‌ വായ്പ ആവശ്യമുള്ളവരെക്കൊണ്ട് തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടിലേക്കോ, യു.പി.ഐ. ഐഡിയിലേക്കോ പണം അടപ്പിക്കുകയാണ് തട്ടിപ്പ് രീതി. എടുത്ത ലോണ്‍തുക തിരിച്ചടച്ചാലും ഭീഷണി തുടർന്നുകൊണ്ടിരിക്കും.

അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച്‌ വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന 9497980900 എന്ന നമ്ബറില്‍ വാട്ട്സാപ്പ് വഴി വിവരങ്ങള്‍ കൈമാറാം.

Post a Comment

أحدث أقدم
Join Our Whats App Group