Join News @ Iritty Whats App Group

നഗരസഭ സമ്ബൂർണ്ണ തരിശുരഹിതമായി മാറ്റാനും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങള്‍ക്കും മുൻഗണന നല്‍കി ഇരിട്ടി നഗരസഭ വാർഷിക ബഡ്ജറ്റ്






രിട്ടി: നഗരസഭ സമ്ബൂർണ്ണ തരിശുരഹിതമായി മാറ്റാനും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങള്‍ക്കും മുൻഗണന നല്‍കി ഇരിട്ടി നഗരസഭ വാർഷിക ബഡ്ജറ്റ്.
52.05 കോടി രൂപ വരവും 51.14 കോടി രൂപ ചെലവും 91.66 ലക്ഷം രൂപ മിച്ചമുള്ള ബഡ്ജറ്റ് നഗസഭ വൈസ് ചെയർമാൻ പി.പി ഉസ്മാൻ അവതരിപ്പിച്ചു.

മൃഗ സംരക്ഷണ ക്ഷീര വികസന മേഖലക്ക് 60 ലക്ഷം, ഇ.കെ.നായനാർ ഓപ്പണ്‍ ഓഡിറ്റോറിയം നവീകരണത്തിന് 75 ലക്ഷം, ടൂറിസം മേഖലക്ക് 25 ലക്ഷം, ഭവനപദ്ധതിക്ക് 14 കോടി, സ്ട്രീറ്റ് ലൈറ്റ് പദ്ധതിക്ക് 45 ലക്ഷം എന്നിങ്ങനെ അനുവദിച്ചു. വയോമിത്രം പദ്ധതിക്ക് 10 ലക്ഷം രൂപയും വകയിരുത്തി. വിദ്യാഭ്യാസ പദ്ധതികള്‍ക്കായി 80 ലക്ഷം രൂപ വകയിരുത്തി. സ്ത്രീകള്‍ക്കും കുടുംബശ്രീ പ്രവർത്തനങ്ങള്‍ക്കുമായി 75 ലക്ഷം രൂപ. നഗര സൗന്ദര്യവല്‍ക്കരണത്തിന് 5 ലക്ഷം രൂപയും പട്ടികജാതി, പട്ടികവർഗ്ഗ മേഖലക്കായി 80 ലക്ഷം രൂപയും താലൂക്ക് ആശുപത്രിക്ക് ഒന്നര കോടി രൂപയും അനുവദിച്ചു. ഡയാലിസിസ് യൂണിറ്റിന് മരുന്നും ഉപകരണങ്ങളും വാങ്ങുന്നതിന് 25 ലക്ഷം രൂപയും താലൂക്ക് ആശുപത്രിയില്‍ എസ്.ടി.പിയും ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാൻ 10 ലക്ഷം രൂപയും, ഇരിട്ടി മഹോത്സവത്തിന് 10 ലക്ഷം രൂപയും നേരം പോക്ക് എടക്കാനം റോഡിന് 10 ലക്ഷം രൂപയും നല്കും. യോഗത്തില്‍ ചെയർപേഴ്സണ്‍ കെ.ശ്രീലത അദ്ധ്യക്ഷത വഹിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group