തിരുവനന്തപരും: അടുത്തവര്‍ഷം കേരളത്തില്‍ ലൈഫ്മിഷന്‍ ഉപഭോക്താക്കളുടെ എണ്ണം അഞ്ചുലക്ഷമാക്കി ഉയര്‍ത്തുമെന്നും ലൈഫ് പദ്ധതിയില്‍ രണ്ട് വര്‍ഷം കൊണ്ട് 10000 കോടി ചെലവഴിക്കുമെന്നും ധനകാര്യമന്ത്രി. ഭവന നിര്‍മ്മാണ മേഖലയ്ക്ക് 57.62 കോടി. എം എന്‍ ലക്ഷം വീട് പുനര്‍നിര്‍മാണത്തിന് 10 കോടിയും നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.
ദീര്‍ഘകാല വായ്പാ പദ്ധതികള്‍ ഉപയോഗിച്ച് വീട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. പദ്ധതികള്‍ക്ക് കേന്ദ്ര വിഹിതം ലഭിക്കുന്നില്ലെന്നും ബ്രാന്‍ഡിങ് അനുവദിക്കുന്നില്ലെന്നും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പറഞ്ഞു. തീരശോഷമുള്ള മേഖലയിലുള്ള മത്സ്യതൊഴിലാളികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റാനുള്ള പുനര്‍ഗേഹം പദ്ധതിക്ക് 40 കോടി വകയിരുത്തിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള അപകടം ഇന്‍ഷുറന്‍സിന് 11 കോടി മാറ്റിവെച്ചു. പൊഴിയൂരില്‍ ചെറു മത്സ്യബന്ധന തുറമുഖത്തിന് അഞ്ച് കോടി അനുവദിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കായി കൂടുതല്‍ കെയര്‍ സെന്റര്‍ തുടങ്ങുമെന്നും കേരളത്തില്‍നിന്ന് പുറത്തുനിന്നുള്ളവര്‍ക്കും വിദേശത്ത് ഉള്ളവര്‍ക്കും ഇവിടെ പരിചരണം നല്‍കും. കെയര്‍ ഹബ്ബായി കേരളത്തെ മാറ്റിയാല്‍ അത് സമ്പത്ത് വ്യവസ്ഥക്ക് മുതല്‍ക്കൂട്ടാകും. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോട അന്തര്‍ദേശീയ കേന്ദ്രങ്ങളായിരിക്കും ആരംഭിക്കുകയെന്നും ധനമന്ത്രി പറഞ്ഞു.
Post a Comment