Join News @ Iritty Whats App Group

മൂന്ന് വര്‍ഷത്തിനകം മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം; വിഴിഞ്ഞം മേയില്‍ തുറക്കും


സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ശ്രമിക്കും. കെ.റെയില്‍ നടപ്പാക്കാന്‍ ശ്രമിക്കും. തിരുവനന്തപുരം, കോഴിക്കോട് മെട്രോ നടപ്പാക്കും.


തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന വര്‍ഷത്തിനകം മൂന്ന് ലക്ഷം കോടി രൂപയുടെ നിക്ഷേപം സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം. ടൂറിസം, തുറമുഖ വികസനം, വ്യവസായം മേഖലയ്ക്ക് ഊന്നല്‍ നല്‍കും. പൊതു സ്വകാര്യ നിക്ഷേപ പരിധി ഉയര്‍ത്തും. ശാസ്ത്ര സാങ്കേതിക മേഖലയെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നു.

വിഴിഞ്ഞം തുറമുഖം മേയില്‍ തുറക്കും. എല്ലാ അനുബന്ധ പ്രവര്‍ത്തനങ്ങളും വിഴിഞ്ഞത്ത് പൂര്‍ത്തിയായി. വിഴിഞ്ഞത്ത് ചൈന മോഡല്‍ വികസനം കൊണ്ടുവരും. വികസന തുറമുഖമാണ് വിഴിഞ്ഞം. ഔട്ടര്‍ റിംഗ് റോഡ് സമയബന്ധിതമായി പൂര്‍ത്തിയാക്കി. വിഴിഞ്ഞത്തെ അതിദരിദ്രര്‍ക്ക് പ്രത്യേക പരിഗണന നല്‍കും.

നവകേരള സൃഷ്ടിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എട്ട് വര്‍ഷം മുന്‍പ് കണ്ട കേരളമല്ല ഇന്നത്തേത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ശ്രമിക്കും. കെ.റെയില്‍ നടപ്പാക്കാന്‍ ശ്രമിക്കും. തിരുവനന്തപുരം, കോഴിക്കോട് മെട്രോ നടപ്പാക്കും. കേരളത്തിന്റെ വികസന കുതിപ്പിനൊപ്പം എത്താന്‍ റെയില്‍വേയ്ക്ക് കഴിയുന്നില്ലെന്നും ധനമന്ത്രി പറയുന്നു.

കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കും. പുതുതലമുറ നിക്ഷേപ മാതൃകകള്‍ സ്വീകരിക്കും

Post a Comment

Previous Post Next Post
Join Our Whats App Group