Join News @ Iritty Whats App Group

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം, ഒരാള്‍ക്ക് പരിക്ക്; മലയാറ്റൂരില്‍ കിണറ്റില്‍ കുട്ടിയാന വീണു


മാനന്തവാടി: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. കുറുവ ദ്വീപ് ജീവനക്കാരനെയാണ് കാട്ടാന ആക്രമിച്ചത്. ചെറിയമല ജംഗ്ഷനില്‍ രാവിലെ ഒമ്പതരയോടെയായിരുന്നു ആക്രമണം. പരിക്കേറ്റ പാക്കം സ്വദേശി പോള്‍ മാനന്തവാടിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം മാനന്തവാടിയില്‍ വീട്ടുമുറ്റത്ത് എത്തിയ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരണമടഞ്ഞിരുന്നു.

അതേസമയം, മലയാറ്റൂര്‍ ഇല്ലിത്തോട് റബര്‍ തോട്ടത്തിലെ കിണറ്റില്‍ കുട്ടിയാന വീണു. രാവിലെ തോട്ടത്തില്‍ കാട്ടാന കൂട്ടം നില്‍ക്കുന്നത് കണ്ട് സ്ഥലത്തെത്തിയ നാട്ടുകാരും വനംവകുപ്പ് അധികൃതരുമാണ് കിണറ്റില്‍ ആനക്കുട്ടിയെ കണ്ടത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണര്‍ ഇടിച്ച് കുട്ടിയാനയെ പുറത്തെത്തിക്കാന്‍ ശ്രമം തുടരുകയാണ്.

അതിനിടെ, നാട്ടുകാരും വനംവകുപ്പ് അധികൃതരുമായി തര്‍ക്കവുമുണ്ടായി. വന്യജീവികളില്‍ നിന്ന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു വാക്കേറ്റമുണ്ടായത്.

Post a Comment

Previous Post Next Post
Join Our Whats App Group