Join News @ Iritty Whats App Group

കാട്ടാനയുടെ ആക്രമണം; മരിച്ച അജീഷിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക


ബംഗളൂരു; വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക. കര്‍ണാടക വനംമന്ത്രി ഈശ്വര്‍ ഖന്ദ്ര വാര്‍ത്താക്കുറിപ്പിലാണ് അറിയിച്ചത്.
കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ട ആനയാണ് ആക്രമണം നടത്തിയത്.സംഭവത്തിനെ തുടര്‍ന്ന് കേരളാ വനം വകുപ്പും കര്‍ണാടക വനംവകുപ്പും ആരോപണങ്ങളും പ്രത്യോരോപണങ്ങളും നടത്തിയിരുന്നു.റേഡിയോ കോളറില്‍ നിന്നും വിവരം കൈമാറാന്‍ സാധിക്കാത്തതാണ് വിവരം കൈമാറാനായി താമസം നേരിട്ടതെന്ന് കര്‍ണാടക വനം വകുപ്പ് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group