തിരുവനന്തപുരം: സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണന തുടര്‍ന്നാല്‍ നേരിടാന്‍ 'പ്ലാന്‍ ബി' വേണ്ടിവരുമെന്ന് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. കേരള വിരുദ്ധ പ്രചാരണത്തിനുള്ള മറുമരുന്നാണ് 'കേരളീയം'. അടുത്ത കേരളീയത്തിന് 10 കോടി രൂപ വകയിരുത്തി. കേരളത്തിനെതിരെ കേന്ദ്ര അവഗണനയുണ്ടെന്ന് പ്രതിപക്ഷം വരെ സമ്മതിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തെ എതിര്‍ക്കാന്‍ സ്വന്തം നിലയില്‍ എങ്കിലും പ്രതിപക്ഷം തയ്യാറാകണം. കേരളത്തിന്റെ മാതൃക തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുകയാണ്. കേരളം തകരില്ല, തളരില്ല. - ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ 250 കോടിയുടെ വികസന സഹായം നല്‍കും. പലിശ ഇളവ് നല്‍കും. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവ് നല്‍കാന്‍ വ്യവസ്ഥ നല്‍കും. സ്ഥീരം സ്‌കോളര്‍ഷിപ്പ് ഫണ്ടിലേക്ക് 10 കോടി രൂപ വകയിരുത്തുന്നു. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് മൂന്ന് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. എപിജെ അബ്ദുള്‍ കലാം സര്‍വകലാശാലയ്ക്ക് 10 കോടി രൂപ വകയിരുത്തി.
25 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കും. വിദേശത്തേക്കുള്ള ചെറുപ്പക്കാരുടെ കുടിയേറ്റം കൂടി വരുന്നതിനാല്‍ വയോധികരെ സംരക്ഷിക്കാന്‍ കെയര്‍ സെന്ററുകള്‍ തുടങ്ങും. അവരെ പരിചരണത്തിന് പരിശീലനം നല്‍കും. കേരളത്തിനകത്തും പുറത്തുനിന്നുമുള്ളവര്‍ക്ക് ഇവിടെ സംരക്ഷണം നല്‍കും. അതുവഴി മികച്ച നിക്ഷേപമുണ്ടാകും. സ്വകാര്യ സഹകരണത്തോടെയായിരിക്കും കെയര്‍ സെന്ററുകള്‍. കെയര്‍ ഇക്കോണമിയും ബജറ്റില്‍ പ്രഖ്യാപിച്ചു.
Post a Comment