Join News @ Iritty Whats App Group

കാലാവസ്ഥാ നിരീക്ഷണത്തിനുള്ള അത്യാധുനിക ഉപഗ്രഹം ഇൻസാറ്റ്–3 ഡിഎസ് വിക്ഷേപണം വിജയം


ശ്രീഹരിക്കോട്ട : കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഇന്ത്യൻ ദേശീയ ഉപഗ്രഹ സംവിധാനത്തിലെ (ഇൻസാറ്റ്) ശ്രേണയിലേക്കുള്ള ഏറ്റവും അത്യാധുനിക ഉപഗ്രഹമായ ഇൻസാറ്റ്–3ഡിഎസ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ വൈകീട്ട് 5.35നാണ് ഉപഗ്രഹത്തിന്റെ വിക്ഷേപണം നടന്നത്. രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ജിഎസ്എൽവി–എഫ്14 റോക്കറ്റാണ് 2,274 കിലോഗ്രഭാരമുള്ള ഉപഗ്രഹവുമായി കുതിച്ചുയർന്നത്. ജിഎസ്എൽവി–എഫ്14 ഇൻസാറ്റ്–3ഡിഎസ് ദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു.

19 മിനിറ്റിനുള്ളിൽ 253.53 കിലോമീറ്റർ അകലെയുള്ള താൽക്കാലിക ഭ്രമണപഥത്തിലേക്കു (ജിയോസിൻക്രണസ് ട്രാൻസ്ഫർഓർബിറ്റ്) എത്തിച്ചു. 2013 ജൂലൈ 25ന് വിക്ഷേപിച്ച ഇൻസാറ്റ്–3ഡി, 2016 സെപ്റ്റംബർ 8ന് വിക്ഷേപിച്ച ഇൻസാറ്–3ഡിഎസ്. ജിഎസ്എൽവിയുടെ 16-ാമത്തെ വിക്ഷേപണമാണിത്. ഉപഗ്രഹത്തിന് 2,274 കിലോഗ്രാം ഭാരമുണ്ട്. നിർമ്മാണ, വിക്ഷേപണ ചെലവ് 480 കോടി രൂപയാണ്.

#WATCH | Andhra Pradesh: ISRO launched INSAT-3DS meteorological satellite onboard a Geosynchronous Launch Vehicle F14 (GSLV-F14), from Satish Dhawan Space Centre in Sriharikota.(Source: ISRO) pic.twitter.com/abjPVJWkxh— ANI (@ANI) February 17, 2024

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.05ന് 27.5 മണിക്കൂർ നീണ്ട കൗണ്ട് ഡൗൺ തുടങ്ങിയിരുന്നു. കൗണ്ട് ഡൗൺ പൂർത്തിയാവുന്നതിനിടെ റോക്കറ്റിന്റെ അവസാനവട്ട സുരക്ഷാപരിശോധനകൾ പൂർത്തിയാക്കും. കാലാവസ്ഥ പ്രവചനം, പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പ്, കാട്ടു തീ തിരിച്ചറിയൽ, മേഘങ്ങളുടെ സഞ്ചാരം, സമുദ്രത്തിലെ മാറ്റങ്ങൾ തിരിച്ചറിയുക തുടങ്ങിയവയ്ക്ക് ഉപ​ഗ്രഹം മുതൽക്കൂട്ട് ആകുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ.

Post a Comment

Previous Post Next Post
Join Our Whats App Group