തിരുവനന്തപരം: സംസ്ഥാനത്ത് പുതിയതായി അഞ്ചു നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങുമെന്ന് ധനമന്ത്രി. പൊതുവിദ്യാഭ്യാസത്തിന് ആകെ 1032.62 കോടി വകയിരുത്തി. റോബോട്ടിക് സര്‍ജറിക്ക് 29 കോടി ബജറ്റില്‍ വകയിരുത്തി. കൈറ്റ് പദ്ധതികള്‍ക്കായി 38.5 കോടിയും പ്രഖ്യാപിച്ചു.
വിവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാകുന്നവരില്‍നിന്നും തുക സമാഹരിക്കും. ഇതിനായി പ്രത്യേക പദ്ധതി രൂപവത്കരിക്കും. ഇതിനായി അഞ്ചു കോടി മാറ്റിവെച്ചു. സ്‌കൂളുകള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് പത്തു കോടി. സ്‌കൂളുകളിലെ അക്കാദമിക് നിലവാരം ഉയര്‍ത്തുമെന്നും ഓരോ ജില്ലയിലെയും ഒരു സ്‌കൂള്‍ മോഡല്‍ സ്‌കൂളായി ഉയര്‍ത്തുമെന്നും പറഞ്ഞു.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് 57 കോടിയും പ്രഖ്യാപിച്ചു. 6 മാസത്തില്‍ ഒരിക്കല്‍ അധ്യാപകര്‍ക്ക് പരിശീലനം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കാന്‍ സ്വകാര്യ പങ്കാളിത്തത്തോടെ ഫണ്ട് സ്വീകരിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 486 കോടി വകയിരുത്തി.
പൂര്‍വ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെയായിരിക്കും സ്‌കൂളുകളുടെ നവീകരണം സാധ്യമാക്കുമെന്നും പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് തുക വകയിരുത്തി.
Post a Comment