Join News @ Iritty Whats App Group

ഒരേസമയം രണ്ടു പേരുമായി പ്രണയം ; 25 കാരി 24 കാരനായ കാമുകനെക്കൊണ്ട് 41 കാരനെ വധിച്ചു ; രണ്ടുപേരും പിടിയില്‍


ഗുവാഹത്തി: ഒരേസമയം രണ്ടു യുവാക്കളുമായി പ്രണയത്തിലായ യുവതി രക്ഷപ്പെടാന്‍ ഒടുവില്‍ ഒരാളെ മറ്റേ കാമുകനുമായി ചേര്‍ന്ന് കൊലപ്പെടുത്തി. കൊലപാതകത്തില്‍ കലാശിച്ച ത്രികോണ പ്രണയത്തിനൊടുവില്‍ കൊല്‍ക്കത്തയിലേക്ക് രക്ഷപ്പെടുന്നതിനിടയില്‍ പ്രതികളെ രണ്ടു പേരെയും പോലീസ് പിടികൂടുകയും ചെയ്തു് സന്ദീകുമാര്‍ കാംബ്‌ള എന്ന 44 കാരനാണ് കൊല്ലപ്പെട്ടത്. പിടിയിലായത് അഞ്ജലി ഷാ എന്ന 24 കാരിയും കാമുകന്‍ ബികാഷ്‌കുമാര്‍ ഷാ എന്ന 23 കാരനും. കൊലക്കത്തയ്ക്ക് മുങ്ങാന്‍ പ്ലാനിട്ട ഇവരെ വിമാനത്താവളത്തില്‍ നിന്നും പൊക്കി.

സന്ദീപ് കുമാര്‍ കാംബ്ലെയെ ഇന്നലെ ഉച്ചയോടെ ഗുവാഹത്തി വിമാനത്താവളത്തിനടുത്തുള്ള അസാരയിലെ ഹോട്ടലില്‍ വെച്ചാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂനെയില്‍ നിന്നുള്ള കാര്‍ ഡീലറായ കാംബ്ലെ തന്റെ മുറിയുടെ തറയില്‍ മൂക്കില്‍ നിന്ന് രക്തം വാര്‍ന്നു കിടക്കുന്നത് ഹോട്ടല്‍ ജീവനക്കാരാണ് ആദ്യം കണ്ടത്. കൊല്‍ക്കത്ത വിമാനത്താവളത്തിലെ ഒരു റെസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്ന അഞ്ജലി കഴിഞ്ഞ വര്‍ഷം വിമാനത്താവളത്തില്‍ വച്ചാണ് കാംബ്‌ളയുമായി സൗഹൃദത്തിലും പിന്നീട് പ്രണയത്തിലുമാണ്.

ഈ സമയത്ത് ബികാഷുമായും അഞ്ജലിക്ക് പ്രണയമുണ്ടായിരുന്നു. എന്നാല്‍ കാംബ്‌ള താനുമായി വിവാഹം കഴിക്കാന്‍ അഞ്ജലിയെ നിര്‍ബ്ബന്ധിച്ചതോടെയാണ് പ്രശ്‌നമായത്. കാംബ്‌ളയുടെ ഫോണില്‍ അഞ്ജലിയുമായുള്ള മോശപ്പെട്ട ചിത്രങ്ങള്‍ ഉണ്ടായിരുന്നത് പ്രശ്‌നം കൂടുതല്‍ വഷളാക്കി. ഫോണില്‍ നിന്നും ഈ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ കാംബ്‌ളയെ നേരിടാന്‍ ഒരു പദ്ധതി ആസൂത്രണം ചെയ്യാന്‍ ഇരുവരേയും പ്രേരിപ്പിച്ചു. ഇതിനാല്‍ അജ്ഞലിയും ബികാഷും ചേര്‍ന്ന് കൊല്‍ക്കത്തയില്‍ കാംബ്‌ളയുമായി ഒരു കൂടിക്കാഴ്ചയ്ക്ക് പദ്ധതിയിട്ടു. എന്നാല്‍ കാംബ്ലെ അത് ഗുവാഹത്തിയിലേക്ക് മാറ്റി. അവിടെ അദ്ദേഹം പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്തു.

തുടര്‍ന്ന അഞ്ജലിയും ബികാഷും ഗുവാഹത്തിയിലേക്ക് പറക്കുകയും അവിടെയെത്തി പിരിയുകയും ചെയ്തു. കാംബ്ലെ അറിയാതെ അതേ ഹോട്ടലില്‍ ബികാഷ് മുറിയെടുത്തു. അവരുടെ പ്ലാന്‍ അനുസരിച്ച്, അഞ്ജലിയെ കാംബ്ലെ നഗരത്തില്‍ ചെന്നു പിക് ചെയ്തു. അവര്‍ ഒരുമിച്ച് ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്തു. തൊട്ടുപിന്നാലെ ബികാഷും അവിടേയ്ക്ക് എത്തി. തന്റെ മുറിയിലേക്ക് ബികാഷ് വന്നത് കാംബ്‌ളയെ രോഷാകുലനാക്കി. തുടര്‍ന്ന് നടന്ന വഴക്കില്‍ കാംബ്‌ളയെ ഇരുവരും ചേര്‍ന്ന് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. അതിനു ശേഷം അഞ്ജലിയുടെ ചിത്രങ്ങള്‍ അടങ്ങിയതുള്‍പ്പെടെ രണ്ടു മൊബൈല്‍ഫോണുകളും ഇവര്‍ എടുത്തുകൊണ്ടു പോകുകയും ചെയ്തു.

ഹോട്ടലില്‍ നിന്നും പുറത്തുകടന്ന ശേഷം കാംബ്‌ളയുടെ വിവരം ഹോട്ടല്‍ അധികൃതരെ ഇരുവരും അറിയിച്ചു. ഹോട്ടല്‍ അധികൃതര്‍ ഉടന്‍ വിവരം ഗുവാഹട്ടിയിലെ സിറ്റിപോലീസിനെയും അറിയിച്ചു. ഉടന്‍ എത്തിയ പോലീസ് ഹോട്ടല്‍ രജിസ്റ്റര്‍, സിസിടിവി ദൃശ്യങ്ങള്‍, എയര്‍പോര്‍ട്ട് യാത്രക്കാരുടെ പട്ടിക എന്നിവ പരിശോധിച്ച് സംശയിക്കുന്ന രണ്ട് പേരെ കണ്ടെത്തി. രാത്രി 9:15ന് കൊല്‍ക്കത്തയിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് മുമ്പ് ഹോട്ടലിന് സമീപത്ത് നിന്ന് അഞ്ജലിയെയും ബികാഷിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group