ആറളം ഫാം: ആറളം ഫാമിലെ ബ്ലോക്ക് 10ലെ 18 ഏക്കറില്‍ തീപിടിത്തം. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഉരുപ്പുകുറ്റി പ്രദേശവാസികള്‍ക്ക് അനുവദിച്ച 18 ഏക്കർ സ്ഥലമാണ് ഏകദേശം പൂർണ്ണമായും കത്തിനശിച്ചത്.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ നേരം നീണ്ട പരിശ്രമത്തിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ പടർന്ന 18 ഏക്കറില്‍ വീടുകള്‍ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവായി. തീ സമീപത്തെ മറ്റ് പറമ്ബുകളിലേക്കും റബർ തോട്ടത്തിലേക്കും പടരാതെ പ്രദേശവാസികള്‍ മുൻകരുതല്‍ സ്വീകരിച്ചതും വലിയ നാശനഷ്ടം ഒഴിവാക്കി. വേനല്‍ ആരംഭിച്ചു കഴിഞ്ഞാല്‍ ഫാമില്‍ മിക്ക സ്ഥലങ്ങളിലും തീ പിടുത്തം സാദാരണ സംഭവം ആണ്
. ഇത്തവണ വേനല്‍ ആരംഭിച്ച ശേഷം ഫാമിനുള്ളില്റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ തീ പിടുത്തമാണ്. പേരാവൂരില്‍ നിന്നുമുള്ള ഫയർ ഫോഴ്സ് സംഘത്തില്‍ സ്റ്റേഷൻ ഓഫീസർ ശശി , സീനിയർ ഫയർ ഓഫീസർ ബാബു അയോടൻ , ഫയർ ഓഫീസർ മാരായ പി.കെ. രാജേഷ് , റിനു , രമേശ് , മഹേഷ് , ഡ്രൈവർമാരായ അജീഷ് , സുനി ജോർജ് ഹോം ഗാർഡ് ഷാജി എന്നിവർ പങ്കെടുത്തു .
Post a Comment