Join News @ Iritty Whats App Group

ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന് ഫെബ്രുവരി 17 ന് തിരിതെളിയും

തൃശൂര്‍; ഫെബ്രുവരി 17 ന് സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന് - വര്‍ണ്ണപകിട്ടിന് തുടക്കമാകും. കോലത്സവത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.ഫെബ്രുവരി 17 മുതല്‍ 19 വരെയുള്ള ദിവസങ്ങളിലാണ് കലാപരിപ്പാടികള്‍.
മന്ത്രി ഡോ ആര്‍ ബിന്ദു കോലോത്സവം ഉദ്ഖാടനം ചെയ്യും. കലാവിരുന്നില്‍ പഹ്‌കെടുക്കു്‌നത് വിവിധ ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 200 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളാണ്. സമാപന സമ്മേളനം 19 ന് വൈകിട്ടാണ്. ട്രാന്‍സ്‌ജെന്‍ഡ്ര്# വിഭാഗത്തിനായി ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ നയം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുടെ കലാഭിരുചിയും സര്‍ഗ്ഗവാസനയും പരിപോഷിപ്പിക്കുന്നതിനും അവരെ മുഖ്യധാരയിലെത്തിക്കുന്നതിനുമാണ് കലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group