Join News @ Iritty Whats App Group

വ്യാ​പാ​രി​ക​ളു​ടെ ക​ട​യ​ട​പ്പു​സ​മ​ര​ത്തി​നു പി​ന്തു​ണ; 13ന് ​മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളും ഹോ​ട്ട​ലു​ക​ളും അ​ട​ച്ചി​ടും


കാ​യം​കു​ളം : പ്ര​തി​സ​ന്ധി​യി​ലാ​യ ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫെ​ബ്രു​വ​രി 13 ന് ​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വ്യാ​പാ​രി​ക​ൾ ന​ട​ത്തു​ന്ന ക​ട​യ​ട​പ്പ് സ​മ​ര​ത്തി​നു പി​ന്തു​ണ​യു​മാ​യി െ ഹോ​ട്ട​ലു​ക​ളും മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളും അ​ട​ച്ചി​ടും.


​ഹോ​ട്ട​ലു​ക​ൾ പൂ​ർ​ണമാ​യി അ​ട​ച്ചി​ടു​മെ​ന്ന് ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​നും മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ല​ന്ന് എകെസി​ഡിഎ​യും ആ​ണ് വ്യാ​പാ​രി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചത്.

സം​സ്ഥാ​ന​ത്തെ പെ​ട്രോ​ൾ പ​മ്പു​ക​ളും അ​ന്ന് അ​ട​ച്ചി​ടാ​ൻ ആ​ലോ​ച​ന​യു​ണ്ട്. പ​ച്ച​ക്ക​റി വി​പ​ണി​ക​ളും പ്ര​വ​ർ​ത്തി​ക്കി​ല്ല.​ അ​തി​നാ​ൽ 13 ന് ​സം​സ്ഥാ​ന​ത്തെ ക​ട ക​മ്പോ​ള​ങ്ങ​ൾ നി​ശ്ച​ല​മാ​കു​മെ​ന്ന് ഉ​റ​പ്പാ​യി.

29 പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കാ​സ​ർ​ഗോ​ഡ് നി​ന്നാ​രം​ഭി​ച്ച കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര ന​യി​ക്കു​ന്ന വ്യാ​പാ​ര സം​ര​ക്ഷ​ണ യാ​ത്ര 13 ന് ​തി​രു​വ​ന​ന്ത​പു​രം പു​ത്ത​രി​ക്ക​ണ്ടം മൈ​താ​നി​യി​ൽ സ​മാ​പി​ക്കും.

വ്യാ​പാ​ര സം​ര​ക്ഷ​ണ യാ​ത്ര​യു​ടെ സ​മാ​പ​ന ദി​വ​സം ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് ക​ട​യ​ട​പ്പ് സ​മ​രം.​വ്യാ​പാ​ര സം​ര​ക്ഷ​ണ യാ​ത്ര ഇ​ന്ന് തൃ​ശൂ​ർ ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തും. ​ക​ഴി​ഞ്ഞ ദി​വ​സം വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ വ്യ​പാ​രി​ക​ളു​ടെ വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് യാ​ത്രയ്ക്ക് ​ല​ഭി​ച്ച​ത്.
നാ​ളെ യാ​ത്ര എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തും.

Post a Comment

Previous Post Next Post
Join Our Whats App Group