സഹകരണ മേഖലയിൽ നിലവിലുള്ള വായ്പാ പലിശ നിരക്ക് വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. മന്ത്രി വി.എൻ. വാസവന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളും/ബാങ്കുകളും നൽകുന്ന വിവിധ വായ്പകളുടെ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതനുസരിച്ച് ഈടാക്കാവുന്ന പരമാവധി പലിശ നിരക്ക് അരശതമാനം വർധിപ്പിക്കുന്നതിനാണ് തീരുമാനം. എന്നാൽ കാർഷിക/കാർഷിക അനുബന്ധ മേഖലയ്ക്ക് നൽകുന്ന വായ്പകളുടെ പലിശ നിരക്കിൽ മാറ്റമില്ല.
പ്രാഥമിക സഹകരണ സംഘങ്ങളിലെ വായ്പകളുടെ പുതുക്കിയ പലിശ നിരക്ക് അനുസരിച്ച് വിവാഹ വായ്പ - 10.50%, ചികിത്‌സാ വായ്പാ - 11.25%, വീട് പുനരുദ്ധാരണ വായ്പ (രണ്ട് ലക്ഷം രൂപ വരെ) 10% , വീട് പുനരുദ്ധാരണ വായ്പ (രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ 11%), കൺസ്യൂമർ വായ്പ, വിദേശത്ത് ജോലിക്ക് പോകുന്നതിന് എന്നിവയ്ക്കുള്ള വായ്പ 12% , വാഹന വായ്പ 11%, ഓവർ ഡ്രാഫ്റ്റ് 12.25% എന്നിങ്ങനെയാണ് പലിശ നിരക്ക്.
ഭവന നിർമ്മാണകളിൽ വായ്പ മൂന്നു ലക്ഷം രൂപ വരെ 9.50 %, മൂന്നുലക്ഷം രൂപയ്ക്ക് മുകളിൽ 10.50 % അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിൽ 10 ലക്ഷം രൂപവരെയുള്ള വായ്പയ്ക്കും 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്കും 10.50% ആണ് പലിശ നിരക്ക്.
ഭൂമി വാങ്ങുന്നതിനുള്ള വായ്പ, ട്രേഡേഴ്‌സ് വായ്പ എന്നിവയുടെ പലിശ നിരക്ക് 12.50 % ആയി നിശ്ചയിച്ചു.
Post a Comment