Join News @ Iritty Whats App Group

ബിജെപി 100 സീറ്റ് തികയ്ക്കില്ല ഇത്തവണ അവർ ഭരണത്തിൽ നിന്ന് പുറത്താവും; മോദിക്ക് മറുപടി നല്‍കി ഖാർഗെ

ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ 400 സീറ്റ് തികയ്ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെല്ലുവിളിക്ക് മറുപടി നല്‍കി കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖർഗെ. എൻഡിഎ ഇത്തവണ ഭരണത്തിൽ നിന്ന്പുറത്താവുമെന്നും 100 സീറ്റ് പോലും തികയ്ക്കില്ലെന്നും ഖാർഗെ പറഞ്ഞു. ഉത്തർപ്രദേശിലെ അമേഠിയിൽ ‘ഭാരത് ജോഡോ ന്യായ് യാത്ര’യെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഖാർഗെയുടെ അവകാശവാദം.

“400നു മുകളിൽ സീറ്റ് നേടുമെന്ന് ബിജെപി അവകാശപ്പെടുന്നു. അവർ 100 സീറ്റ് പോലും തികയ്ക്കില്ല. ഇത്തവണ അവർക്ക് അധികാരം നഷ്ടമാവും.”- ഖാർഗെ പറഞ്ഞു. അമേഠിയിലും റായ്ബറേലിയിലും ബിജെപി വികസനങ്ങൾ കൊണ്ടുവരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group