Join News @ Iritty Whats App Group

‘അടുത്ത 100 ദിവസം നിർണായകം, ബിജെപി 370 എന്ന മാജിക്കല്‍ നമ്പര്‍ കടക്കണം’; നരേന്ദ്രമോദി


അടുത്ത 100 ദിവസം പുത്തന്‍ ഊര്‍ജ്ജത്തോടെയും വിശ്വാസത്തോടെയും പ്രവര്‍ത്തിക്കണമെന്ന് ബിജെപി പ്രവർത്തകരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാലയളവില്‍ നാം ഓരോ പുതിയ വോട്ടര്‍മാരിലേക്കും എത്തേണ്ടതുണ്ട്. എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം സീറ്റ് ബിജെപി ലഭിക്കുമെന്നും ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

വികസിത ഭാരതമെന്ന സ്വപ്നത്തിലേക്കുള്ള യാത്രയില്‍ അടുത്ത അഞ്ച് വര്‍ഷം പ്രധാന പങ്ക് വഹിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനിടെ നമുക്ക് ഒരു കുതിച്ചുചാട്ടം നടത്തേണ്ടതുണ്ടെന്നും മോദി പറഞ്ഞു. ഇന്ന് ഫെബ്രുവരി 18-ാം തീയതിയാണ്. 18 വയസ് കഴിഞ്ഞവര്‍ 18-ാം ലോക്‌സഭയെ തിരഞ്ഞെടുക്കാന്‍ പോകുന്നു.

#WATCH | Delhi: At the BJP National Convention 2024, PM Narendra Modi says, “I am not asking for the third term to enjoy power… If I had thought about my house, I would not have built houses for crores of poor people. I am living for the future of poor children. The dreams of… pic.twitter.com/dRh3VCiuQK

— ANI (@ANI) February 18, 2024

ബിജെപി പ്രവര്‍ത്തകര്‍ രാജ്യസേവനത്തിനായി 24 മണിക്കൂറും എന്തെങ്കിലും ചെയ്യുന്നു. എന്നാല്‍ അടുത്ത 100 ദിവസം പുത്തന്‍ ഊര്‍ജ്ജത്തോടെയും വിശ്വാസത്തോടെയും പ്രവര്‍ത്തിക്കണം. രാജ്യത്ത് വികസനത്തിന്റെ കുതിപ്പ് തുടരാന്‍ ബിജെപി അധികാരത്തില്‍ മടങ്ങിയെത്തും. ബിജെപിയുടെ പ്രവര്‍ത്തനം രാഷ്ട്രീയത്തിന് വേണ്ടിയല്ല, രാഷ്ട്രത്തിന് വേണ്ടിയാണ്.

എന്‍ഡിഎ 400 സീറ്റിലേക്കെത്തുമെന്ന കാര്യം പ്രതിപക്ഷം പോലും അംഗീകരിക്കുന്നു. അതിനായി ബിജെപി 370 എന്ന മാജിക്കല്‍ നമ്പര്‍ കടക്കണം. അധികാരം ആസ്വദിക്കാനല്ല താന്‍ മൂന്നാമൂഴം ആവശ്യപ്പെടുന്നത്. ‘എന്റെ വീടിനെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കില്‍ കോടിക്കണക്കിന് പാവപ്പെട്ടവര്‍ക്ക് ഞാന്‍ വീട് നിര്‍മിച്ച് നല്‍കില്ലായിരുന്നു. പാവപ്പെട്ട കുട്ടികളുടെ മികച്ച ഭാവിക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്’, പ്രധാനമന്ത്രി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group