Join News @ Iritty Whats App Group

റബ്ബര്‍ കര്‍ഷകരുടെ കണ്ണൂര്‍ കലക്‌ട്രേറ്റ് ധര്‍ണ്ണ ജനുവരി അഞ്ചിന്


ണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ റബ്ബര്‍ ഉത്പാദക സംഘങ്ങളുടെ നേതൃത്വത്തില്‍ ജനുവരി അഞ്ചിന് രാവിലെ 10 മണിക്ക് റബ്ബര്‍ കര്‍ഷകര്‍ കണ്ണൂര്‍ കലക്‌ട്രേറ്റിലേക്ക് പ്രതിഷേധ മര്‍ച്ചും ധര്‍ണ്ണയും നടത്തും.
റബ്ബര്‍ ഉല്‍പാദക സംഘം ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ സാജു ആന്റണി അധ്യക്ഷത വഹിക്കും.

തലശ്ശേരി അതി രൂപത ആര്‍ച്ച്‌ ബിഷപ്പ് ജോസഫ്പാംപ്ലാനി ഉദ്ഘാടനം ചെയ്യും. ജോര്‍ജ് ജോസഫ് വാതപ്പള്ളി, ആന്റണി വേങ്ങപ്പള്ളി, പി.കെ. കുര്യാക്കോസ്, ജോസഫ് നമ്ബുടാകം, ഐ.വി. ഗോവിന്ദന്‍ എന്നിവര്‍ സംസാരിക്കും.റബറിന് താങ്ങുവില പോലും നല്‍കാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ അവഗണിക്കുകയാണെന്ന് ഭാരവാഹികള്‍ ആരോപിച്ചു.

ഇതിനെതിരെ വരും ദിവസങ്ങളില്‍ പ്രക്ഷോഭപരിപാടികള്‍ നടത്തുമെന്ന്
ഐ.വി. ഗോവിന്ദന്‍, ജോസഫ് നമ്ബുടാകം, കെ.വി. രാമകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു..

Post a Comment

Previous Post Next Post
Join Our Whats App Group