പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂര്‍ സന്ദര്‍ശനത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഇരിങ്ങാലക്കുട രൂപതയുടെ മുഖപത്രം. ഇന്ത്യയില്‍ ക്രൈസ്തവരുടെ നിലനില്‍പ്പ് ആശങ്കയിലാണെന്നും മതാധിപത്യ ശക്തികള്‍ ഭരണത്തിലും ഭരണഘടനയിലും പിടിമുറുക്കുകയാണെന്നും രൂപതയുടെ മുഖപത്രമായ ‘കേരളസഭ’ ആരോപിക്കുന്നു. ബിജെപി രാജ്യവ്യാപകമായി ക്രൈസ്തവ വേട്ട നടത്തുന്നുവെന്ന് ആരോപിച്ചാണ് പുതുലക്കം പുറത്തിറക്കിയിരിക്കുന്നത്.
ഛത്തീസ്ഗഢിലും മണിപ്പുരിലും നിരവധി ക്രൈസ്തവര്‍ ക്രൂരമായ പീഡനങ്ങള്‍ക്കും കൂട്ടക്കുരുതിക്കും ഇരകളായി. ഇന്ത്യയിലെ മതേതരത്വവും മത സ്വാതന്ത്ര്യവും പൗരാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ഇത്രയേറെ ഭീഷണി നേരിട്ട ഒരു കാലഘട്ടം മുമ്പ് ഉണ്ടായിട്ടില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് ന്യൂനപക്ഷങ്ങളെന്ന നിലയില്‍ ക്രൈസ്തവര്‍ ആശങ്കയോടെയാണ് കാണുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ഇന്ത്യയില്‍ ഒരുദിവസം രണ്ട് ക്രൈസ്തവരെങ്കിലും ആക്രമിക്കപ്പെടുന്നതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം റിപ്പോര്‍ട്ടാണ് മുഖപത്രത്തിലെ പ്രധാന വാര്‍ത്തയായി നല്‍കിയിരിക്കുന്നത്. 2014ല്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍വന്നതുമുതല്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ വന്‍ വര്‍ധനയുണ്ടായെന്നും മുഖപത്രത്തിലൂടെ സഭ ആരോപിക്കുന്നു.
Post a Comment