Join News @ Iritty Whats App Group

പ്രണയം എതിര്‍ത്തത്തില്‍ വൈരാഗ്യം; കോഴിക്കോട്ട് പിതാവിനെതിരെ പെൺകുട്ടിയുടെ പോക്സോ പരാതി ഹൈക്കോടതി റദ്ദാക്കി

പോലീസ് കോഴിക്കോട് കുറ്റ്യാടി സ്വദേശിക്കെതിരായ മകളുടെ പരാതിയിലാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്


പ്രണയബന്ധം എതിര്‍ത്തതിന്റെ പേരിൽ സുഹൃത്തിന്റെ പ്രേരണയിൽ പെൺകുട്ടി നൽകിയ പോക്സോ പരാതിയിൽ കേസ് റദ്ദാക്കി ഹൈക്കോടതി. പോലീസ് കോഴിക്കോട് കുറ്റ്യാടി സ്വദേശിക്കെതിരായ മകളുടെ പരാതിയിലാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിതാവിന്റെ ഹര്‍ജി പരിഗണിച്ച് നാദാപുരം അതിവേഗം സ്പെഷ്യൽ കോടതിയിൽ പരിഗണനയിലുള്ള കേസിൽ ഹൈക്കോടതി കേസ് റദ്ദ് ചെയ്യുകയായിരുന്നു.

കോടതി സാധാരണഗതിയില്‍ പോക്സോ കേസിൽ ഒത്തുതീര്‍പ്പുണ്ടായാൽ പോലും അത് റദ്ദ് ചെയ്യാൻ തയ്യാറാവാറില്ല. എന്നാൽ ഈ കേസ് ഒത്തുതീര്‍പ്പിന്റെ ഭാഗമായല്ല, റദ്ദ് ചെയ്യുന്നതെന്നും പരാതിക്കാരിയുടെ പുതിയ മൊഴിയും, പെൺകുട്ടിയുടെ അമ്മയുടെ സത്യവാങ്മൂലവും കോടതി ചുമതലപ്പെടുത്തിയത് പ്രകാരം വിക്ടിം റൈറ്റ് സെന്റര്‍ പ്രെജക്ട് കോര്‍ഡിനേറ്ററുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

യുവാവുമായി അടുപ്പത്തിലാണെന്നും, പെൺകുട്ടി ചൂഷണത്തിന് ഇരയായെന്നും മനസിലാക്കിയ പിതാവാണ് യുവാവിനെതിരെ പരാതി നൽകിയത്. എന്നാൽ ഇതിന് ശേഷവും ഇരുവരും ബന്ധം തുടര്‍ന്നു. പിന്നാലെ സുഹൃത്തായ യുവാവന്റെ പ്രേരണയിൽ പിതാവിനെതിരെ പീഡന പരാതി നൽകുകയായിരുന്നു. തന്നെ എട്ടാം വയസ് മുതൽ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കുകയും, പിൽക്കാലത്ത് ലൈംഗികമായി പീഡിപ്പിച്ചെന്നുമായിരുന്നു പെൺകുട്ടിയുടെ പരാതി. കേസെടുത്ത കുറ്റ്യാടി പൊലീസ്, നാദാപുരം സ്പെഷ്യൽ കോടതിയിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും, കേടതി കേസ് പരിഗണനയ്ക്ക് എടുക്കുകയും ചെയ്തു.

റിപ്പോര്‍ട്ടുകളിൽ പ്രണയബന്ധം എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്ന് വ്യക്തമായതായി കോടതി വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് നാദാപുരം സ്പെഷ്യൽ കോടതിയിലുള്ള കേസ് നടപടികൾ അവസാനിപ്പിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group