ഇരിട്ടി: പായം പഞ്ചായത്തിലെ കിളിയന്തറ ചെക്ക് പോസ്റ്റ് കുന്നിലെ റബര്‍ തോട്ടത്തില്‍ ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടെന്ന്.
ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ടാപ്പിംഗിനിടെ വാഹനത്തിന്‍റെ ഹെഡ്‌ലൈറ്റിന്‍റെ വെളിച്ചത്തില്‍ പുലിയെ കണ്ടതായാണ് തൊഴിലാളി ബിനു പറയുന്നത്. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും വാര്‍ഡ് മെംബര്‍ അനിലടക്കമുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയുടേതാണെന്ന് സംശയിക്കത്തക്ക തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എങ്കിലും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശമുണ്ട്.
Post a Comment