കണ്ണൂര്‍ : വീടുവിട്ടിറങ്ങിയ ബന്ധുക്കളായ രണ്ടു പെണ്‍കുട്ടികളെ കാണാതായെന്ന പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
പുഴാതിക്കടുത്തെ പതിനേഴുവയസുകാരിയെയും ബന്ധുവായ പതിനഞ്ചുകാരിയെയുമാണ് കാണാതായത്.
ബുധനാഴ്ച്ച ഉച്ചയ്ക്ക് മൂന്നേ കാലിന് ഇരുവരും വീടുവിട്ടിറങ്ങിയതായിരുന്നു. ബന്ധുവായ യുവാവിനൊപ്പം പോയതാണെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Post a Comment