Join News @ Iritty Whats App Group

കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി; ഓ​ട്ടോ മ​റി​ഞ്ഞ് ​ഡ്രൈവ​ർ​ക്ക് പ​രി​ക്ക്

ഇ​രി​ട്ടി: കാ​ട്ടു​പ​ന്നി ഓ​ട്ടോ​റി​ക്ഷ​യ്ക്ക് കു​റു​കെ ചാ​ടി അ​പ​ക​ടം. ഓ​ട്ടോ​ഡ്രൈ​വ​റാ​യ കൊ​ട്ട​ക​പ്പാ​റ ഐ​എ​ച്ച്ഡി​പി കോ​ള​നി​യി​ലെ ആ​ദി​വാ​സി യു​വാ​വ് അ​നി​ലി​നെ (28) പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് രാ​വി​ലെ 8.30 ഓ​ടെ ഇ​രി​ട്ടി കീ​ഴ്പ്പ​ള്ളി റോ​ഡി​ൽ വെ​ളി​മാ​നം അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. കാ​ട്ടു​പ​ന്നി ഓ​ട്ടോ​റി​ക്ഷ​യ്ക്ക് മു​ന്നി​ൽ ചാ​ടി​യ​പ്പോ​ൾ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ഓ​ട്ടോ​റി​ക്ഷ ഓ​വു​ചാ​ലി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നു റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ അ​നി​ലി​ന് വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ മു​ഖ​ത്തും കൈ​ക​ളി​ലും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നി​ലി​നെ ഉ​ട​ൻ​ത​ന്നെ എ​ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group