കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിക്കടുത്ത് കൂമന്‍തോട്ടില്‍ കടുവയെ കണ്ടതായി വീട്ടുകാര്‍. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് കുന്നുംപുറത്ത് ജോര്‍ജിന്റെ വീടിന്റെ പരിസരത്ത് കടുവയെ കണ്ടതായിവീട്ടുകാര്‍ പറയുന്നത്.
വീട്ടിലെ വളര്‍ത്തുന്ന നായ നിര്‍ത്താതെ കുരയ്ക്കുന്നത് കേട്ട് മകള്‍ ലൈറ്റ് അടിച്ചു നോക്കിയപ്പോഴാണ് കടുവയെ കണ്ടതായി പറയുന്നത്. വിവരം അറിഞ്ഞ വനപാലകര്‍ സ്ഥലത്ത് എത്തിയെങ്കിലും കടുവയുടേതായ യാതൊരു തെളിവുകളും കണ്ടെത്താൻ ആയിട്ടില്ല.കഴിഞ്ഞ രണ്ട് ആഴ്ചയായി മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടതായി ജനങ്ങള്‍ പറയുന്നു. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.
Post a Comment