ബെംഗളുരു: ബെംഗളുരുവിൽ മെട്രോ ട്രെയിനിന് മുന്നിൽ ചാടി മലയാളി യുവാവിന്‍റെ ആത്മഹത്യാ ശ്രമം. ഗ്രീൻ ലൈനിലുള്ള ജാലഹള്ളി മെട്രോ സ്റ്റേഷനിൽ വൈകിട്ട് 7.12-നാണ് സംഭവമുണ്ടായത്. ട്രെയിൻ പ്ലാറ്റ്‍ഫോമിലേക്ക് കയറിയപ്പോൾ യുവാവ് ട്രാക്കിലേക്ക് ചാടുകയായിരുന്നു. വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ഗുരുതരമായി ഷോക്കേറ്റു. യുവാവിനെ ആദ്യം യശ്വന്ത് പുര സഞ്ജീവനി ആശുപത്രിയിലേക്കും പിന്നീട് സപ്താഗിരി മെഡിക്കൽ കോളേജിലേക്കും മാറ്റി. സംഭവത്തെത്തുടർന്ന് ഒന്നരമണിക്കൂറോളം ഗ്രീൻലൈനിൽ മെട്രോ സർവീസ് നിർത്തിവച്ചു. നിലവിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലുളള യുവാവിന്‍റെ നില അതീവഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ബെംഗളുരുവിൽ മലയാളി യുവാവ് മെട്രോ ട്രെയിനിന് മുന്നിലേക്ക് ചാടി, ഗുരുതരമായി ഷോക്കേറ്റ് ചികിത്സയിൽ
News@Iritty
0
Post a Comment