Join News @ Iritty Whats App Group

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ കുതിപ്പ് തുടരുന്നു


കൊല്ലം | സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൂന്നാം ദിവസവും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു.

പോയിന്റ് നിലയിൽ കണ്ണൂർ ജില്ലയാണ് ഇപ്പോൾ മുന്നിൽ. 674 പോയിന്റുകളാണ് ജില്ല നേടിയിട്ടുള്ളത്. കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം മുന്നേറ്റം തുടരുകയാണ്.

ഇരുവർക്കും 663 പോയിൻ്റ് വീതമാണുള്ളത്. 646 പോയിൻ്റ് നേടി തൃശൂരും തൊട്ട് പിന്നിൽ 638 പോയിന്റുമായി ആതിഥേയരായ കൊല്ലവും മോശമല്ലാത്ത പ്രകടനം നടത്തുന്നുണ്ട്.

ഇന്ന് 54 മത്സരങ്ങൾ വേദിയിൽ എത്തും. ഹൈസ്കൂൾ വിഭാഗം സംഘനൃത്തവും, നാടകവും മിമിക്രിയുമാണ് ഇന്ന് അരങ്ങിലെത്തുന്ന ജനപ്രിയ ഇനങ്ങൾ.

ഞായറാഴ്ച ആയായതിനാൽ കാഴ്ചക്കാർ കൂടുമെന്നാണ് പ്രതീക്ഷ. വിവിധ ജില്ലകളിൽ നിന്നായി പതിനായിരക്കണക്കിന് വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. 


Post a Comment

Previous Post Next Post
Join Our Whats App Group