Join News @ Iritty Whats App Group

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കെ ഫോൺ പദ്ധതി; ഏഴുമാസമായി ലക്ഷ്യം കാണാനായില്ല


സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായി കൊട്ടിഘോഷിച്ച കെ ഫോൺ ഇപ്പോൾ പ്രതിസന്ധിയുടെ നടുക്കടലിലാണ്. ദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാൻ കെ ഫോണിന് കഴിഞ്ഞിട്ടില്ല. പണമില്ലാത്ത പ്രതിസന്ധിയാണ് പ്രധാന വില്ലൻ.53 കോടി രൂപ ആവശ്യപ്പെട്ട കെ ഫോണിന് സര്‍ക്കാര്‍ അടുത്തിടെ അനുവദിച്ചത് പകുതി തുക മാത്രമാണ്.

ഏറെ പ്രചാരണത്തിനു ശേഷം കെഫോൺ പദ്ധതി ഉദ്ഘാടനം നടത്തിയിട്ട് ഏഴുമാസമായി. പ്രഖ്യാപനങ്ങളൊന്നും സമയത്ത് നടന്നില്ലെന്ന വലിയ വിമര്‍ശനം ഒരുവശത്തുണ്ട്. പ്രവര്‍ത്തന മൂലധനം കണ്ടെത്താനാകാത്ത പ്രതിസന്ധി മറുവശത്തും.ബിപിഎൽ കുടുംബങ്ങടണ്ൾക്കുള്ള സൗജന്യ കണക്ഷൻ നൽകുന്നത് അടക്കം സര്‍ക്കാര് വാഗ്ദാനങ്ങൾ പാലിക്കേണ്ട കെ ഫോണിന് കഴിഞ്ഞ ബജറ്റിൽ 100 കോടി വകയിരുത്തിയിരുന്നു.

എന്നാൽ പ്രഖ്യാപിച്ച് തുക സമയത്ത് നൽകിയില്ലെന്ന് മാത്രമല്ല ബജറ്റ് വിഹിതത്തിൽ നിന്ന് 53 കോടി ആവശ്യപ്പെട്ട കെ ഫോണിന് സര്‍ക്കാര്‍ അനുവദിച്ചത് 25 കോടി രൂപമാത്രമാണ്. അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ വകയിൽ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 85 കോടിയും ധനവകുപ്പ് ഏറെനാൾ പിടിച്ച് വച്ച ശേഷമാണ് കെ ഫോണിന് കിട്ടിയത്.

കെഎസ് ഇബിക്ക് വാടകയിനത്തിൽ കൊടുക്കേണ്ടതുമായ 30 കോടി,കിഫ്ബിയിൽ നിന്ന് എടുത്ത തുകക്ക് പ്രതിവര്‍ഷം 100 കോടി തിരിച്ചടവ്, മറ്റ് ചിലവുകൾ അങ്ങനെ പ്രതിസന്ധി രൂക്ഷമാണ്.ബെൽ കൺസോര്‍ഷ്യത്തിന് നൽകേണ്ട പരിപാലന ചെലവ് സര്‍ക്കാര്‍ നൽകില്ലെന്നും അത് കെ ഫോൺ സ്വയം സമാഹരിക്കണമെന്നുമാണ് വ്യവസ്ഥ.

നിലവിലെ സാഹചര്യം അനുസരിച്ച് 350 കോടിയുടെ ബിസിനസെങ്കിലും പ്രതിവര്‍ഷം നടത്താനായില്ലെങ്കിൽ പിടിച്ച് നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. സൗജന്യ കണക്ഷൻ പ്രഖ്യാപിച്ചതിന്‍റെ മൂന്നിലൊന്ന് പോലുംപൂര്‍ത്തിയാക്കിയിട്ടില്ല. വരുമാന വര്‍ദ്ധന ലക്ഷ്യമിട്ട ഗാര്‍ഹിക വാണിജ്യ കണക്ഷനുകളുടെ അവസ്ഥയും പരിതാപകരമാണ്. ആ പ്രതിസന്ധിയിൽ സർക്കാർ പദ്ധതി കയ്യൊഴിഞ്ഞ് പിറകോട്ട് പോകുന്നുവെന്നാണ് ആരോപണം.

Post a Comment

Previous Post Next Post
Join Our Whats App Group