Join News @ Iritty Whats App Group

സംസ്ഥാന സ്കൂള്‍ കലോത്സവം; കണ്ണൂര്‍ മുന്നില്‍


61ാം സംസ്ഥാന സ്കൂള്‍ കലോത്സവം മൂന്നാം ദിവസത്തിലേക്ക് എത്തുമ്ബോള്‍ ഇന്ന് 56 ഇനങ്ങളിലാണ് മത്സരം നടക്കുക. പ്രധാന വേദിയില്‍ ഇന്ന് കുച്ചിപ്പുഡി മത്സരങ്ങള്‍ നടക്കും.

മറ്റ് കലോത്സവങ്ങളെ അപേക്ഷിച്ച്‌ സമയക്രമമാണ് ഇക്കൊല്ലത്തെ ഏറ്റവും വലിയ പ്രത്യേകത.

കണ്ണൂരാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 458 പോയിന്റോടെയാണ് കണ്ണൂരാണ് മുന്നില്‍. 453 പോയിന്റോട് കോഴിക്കോട് പിന്നിലുണ്ട്. പാലക്കാട്, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍ ഉള്ളത്. നിലവിലെ ചാമ്ബ്യൻമാരായ പാലക്കാട് 448 പോയിന്റാണ് നേടിയിരിക്കുന്നത്. 56 ഇനങ്ങളിലാണ് ഇന്ന് മത്സരം നടക്കുന്നത്. തിരുവാതിര, ഓട്ടൻതുള്ളല്‍, ചവിട്ടുനാടകം, ഹയര്‍സെക്കണ്ടറി വിഭാഗം ഒപ്പന എന്നീ ഇനങ്ങളും ഇന്ന് നടക്കും.

അതേസമയം പതിനെട്ടാം വേദിയായ സെന്റ് ജോസഫ് സ്കൂളില്‍ രാവിലെ 9.30 ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള ഹയര്‍സെക്കൻഡറി വിഭാഗം മൂകാഭിനയ മത്സരം വേദി ആറ് വിമലഹൃദയ ഗേള്‍സ് സ്കൂളിലേക്ക് മാറ്റി. വേദി ആറില്‍ രാവിലെ 9.30 ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള ഹയര്‍സെക്കൻഡറി വിഭാഗം മിമിക്രി വേദി പതിനെട്ട് സെന്റ് ജോസഫ് സ്കൂളിലേക്കും പരസ്പരം മാറ്റിയതായി കലോത്സവത്തിന്റെ ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group