കോഴിക്കോട്: കോളേജ് അധ്യാപകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പയ്യോളി പൊലീസ് കേസെടുത്തു. കോഴിക്കോട് മടപ്പളളി കോളേജ് അധ്യാപകനും സാഹിത്യ നിരൂപകനുമായ കെ. വി സജയിയ്ക്ക് നേരെ കഴിഞ്ഞ ദിവസമായിരുന്നു വടകര സ്വദേശിയുടെ ഭീഷണി. സംഭവത്തില്‍ വടകര സ്വദേശിയായ ഡോ.ജയകൃഷ്ണനെതിരെ അനധികൃതമായി തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. വടകര മണിയൂരിൽ ഒരു പുസ്തക പ്രകാശനം കഴിഞ്ഞിറങ്ങുന്പോഴായിരുന്നു ഭീഷണി. സജയിയെ കൈപിടിച്ച് തടഞ്ഞുവെച്ച ശേഷം പ്രതി, പ്രധാനമന്ത്രിയെ വിമർശിക്കുന്ന തരത്തിൽ പ്രസംഗിച്ചാൽ നടത്തിയാൽ കത്തി കയറ്റുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
'പ്രധാനമന്ത്രിയെ വിമര്‍ശിച്ചാല്‍ കത്തി കയറ്റും', കോളേജ് അധ്യാപകന് ഭീഷണി, കേസെടുത്ത് പൊലീസ്
News@Iritty
0
Post a Comment