ചേര്‍ത്തല: യുവതി രാത്രിയില്‍ വിളിച്ചു വരുത്തിയ യുവാവിനെ കാറില്‍ തട്ടികൊണ്ടു പോയി മര്‍ദിച്ച് പണവും ഫോണും അപഹരിച്ച കേസില്‍ യുവതികളടക്കം ഏഴു പേര്‍ അറസ്റ്റില്‍. ഡിസംബര്‍ 23ന് രാത്രിയിലാണ് സംഭവം. ആലപ്പുഴ സ്വദേശി അഖിലിനെയാണ് സംഘം തട്ടികൊണ്ടു പോയത്.
കേസില്‍ ആലുവ തായ്ക്കാട്ടുകര പഴയപറമ്പ് അബ്ദുള്‍ ജലീല്‍(32), തായ്ക്കാട്ടുകര ബാര്യത്തുവീട്ടില്‍ ജലാലുദ്ദീന്‍(35), തായ്ക്കാട്ടുകര മാഞ്ഞാലി വീട്ടില്‍ മുഹമ്മദ് റംഷാദ്(25), തായാക്കാട്ടുകര നച്ചത്തള്ളാത്ത് വീട്ടില്‍ െഫെസല്‍ (32), പള്ളുരുത്തി കല്ലുപുരക്കല്‍ വീട്ടില്‍ അല്‍ത്താഫ്(20), കരുനാഗപ്പള്ളി പരക്കാട് സ്വദേശിനി കല്ല്യാണി(20), പാലാക്കാട് വാണിയംകുളം സ്വദേശിനി മഞ്ജു(25) എന്നിവരാണ് ചേര്‍ത്തല പോലീസിന്റെ പിടിയിലായത്.
സംഭവത്തെപറ്റി പോലീസ് പറയുന്നതിങ്ങനെ: അഖിലും യുവതിയും തമ്മില്‍ സൗഹൃദത്തിലായിരുന്നു. എന്നാല്‍, അടുത്തിടെ അഖില്‍ യുവതിയെ ഫോണിലൂടെ അസഭ്യം പറഞ്ഞു. ഇതാണ് തട്ടിക്കൊണ്ടു പോകലില്‍ കലാശിച്ചത്. യുവതി സുഹൃത്തുക്കളുമായി ആലോചിച്ച് തന്ത്രപരമായി അഖിലിനെ രാത്രിയില്‍ ചേര്‍ത്തലയിലേക്കു വിളിച്ചു വരുത്തി. തുടര്‍ന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പഴ്‌സിലുണ്ടായിരുന്ന 3500 രൂപയും ഫോണും കവര്‍ന്നു.
ശേഷം അവശനായ ഇയാളെ വഴിയില്‍ ഇറക്കി വിടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതിനു അഖില്‍ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കി. ആലുവയിലെ കോഫി ഷോപ്പില്‍ നിന്നുമാണ് എസ്.ഐ: കെ.പി അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടിയത്. ഒളിവില്‍ കഴിയുന്ന രണ്ടു പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Post a Comment