യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് സ്വാഭാവികമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേസിൽ പ്രതികളാകുന്നവരെ അറസ്റ്റ് ചെയ്യുന്നത് സാധാരണമാണ്.എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളെ ഇതുപോലെ അറസ്റ്റ് ചെയ്തിട്ടുണ്ട്.രാഹുലിനെ ഹീറോയാക്കുന്നത് മാധ്യമങ്ങളാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അതേ സമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റ് മാർച്ചും വൈകിട്ട് 6 മണിക്ക് സംസ്ഥാനത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിലേക്കും യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സമരജ്വാല’ എന്ന പേരിൽ പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കും.
അറസ്റ്റ് രാഷ്ട്രീയ പ്രേരിതാണെന്നും വ്യാജമായ കുറ്റങ്ങൾ എഴുതി ചേർത്ത് കേസ് ശക്തിപ്പെടുത്തിയെന്നുമാണ് ആരോപണം. അതേസമയം രാഹുലിന് ജാമ്യം തേടി ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകും. ജാമ്യം നിഷേധിച്ചു കൊണ്ടുള്ള കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. വഞ്ചിയൂർ കോടതി ജാമ്യപേക്ഷ തളളി 22 വരെ റിമാൻഡ് ചെയ്ത രാഹുലിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
Post a Comment